എം-സോണ്‍ റിലീസ് – 770
ഭാഷ | റഷ്യൻ |
സംവിധാനം | Elem Klimov |
പരിഭാഷ | രാഹുൽ മണ്ണൂർ |
ജോണർ | ഡ്രാമ, വാർ |
കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ പോരാടാൻ ഇറങ്ങിതിരിക്കൂന്ന ബാലനായ ഫ്ള്യോറയുടെ കണ്ണിലൂടെയാണ് ക്ലിമോവ് വിവരിക്കുന്നത്. ഈ മൂവി ആരംഭിക്കുന്നത് ഫ്ള്യോറയും വേറൊരു കുട്ടിയും കൂടി ചത്ത സൈനികരുടെ തോക്ക് തപ്പുകയും ഫ്ള്യോറക്ക് ഒരു റൈഫിൾ കിട്ടുകയും അത്വഴി പാർടിസൻ സേനയിൽ ചേരാൻ അവസരമുണ്ടാകൂന്നു.പക്ഷേ അച്ഛനെ പോലെ ഫ്ള്യോറയെ നഷ്ടപ്പെടുമെന്ന ചിന്തകൊണ്ട് അമ്മ സമ്മതിക്കില്ല എന്നാലും ഫ്ള്യോറ പോകുന്നു.അവിടെ ചെന്ന അവനെ റിസർവിലുൾപ്പെടുത്തുകയും അവന്റെ ബൂട്ട് വേറൊരാൾക്ക് കൊടുക്കാനും കമാണ്ടർ പറയുന്നു.അതിൽ വിഷമം തോന്നിയ ഫ്ള്യോറ ഗ്ലാഷയെ പരിചയപ്പെടുകയും പിന്നീട് ജർമ്മൻ സേന ബോംബാക്രമണം നടത്തുകയും അതിൽ കേൾവിക്ക് തകരാർ സംഭവിക്കുന്ന ഫ്ള്യോറയും ഗ്ലാഷയും കൂടി അവന്റെ വീട്ടിലേക്ക് പോകുന്നു അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്. ക്ലിമോവിന്റെ മികച്ച സംവിധാനവും ക്രാവ്ചെങ്കോയുടെ മികച്ച അഭിനയവും ഈ സിനിമയെ ബ്രില്ല്യന്റാക്കുന്നു.അവസാനം ഹിറ്റ്ലറുടെ ഫോട്ടോക്ക് നേരെ വെടിവെക്കുന്ന ഫ്ള്യോറയുടെ മുഖം ഈ സിനിമയെ മറക്കാൻ സാധിക്കാത്ത ഒന്നാക്കുന്നു.