Compartment Number 6
കമ്പാര്‍ട്ട്‌മെന്റ് നമ്പര്‍ 6 (2021)

എംസോൺ റിലീസ് – 2951

ഭാഷ: റഷ്യൻ
സംവിധാനം: Juho Kuosmanen
പരിഭാഷ: രോഹിത് ഹരികുമാർ
ജോണർ: ഡ്രാമ, റൊമാൻസ്

റോസാ ലിക്സോമിന്‍റെ നോവലിനെ ആസ്പദമാക്കി ജുഹോ കുസ്മാനെന്‍ സംവിധാനം ചെയ്ത
റൊമാന്‍റിക്ക് ഡ്രാമ ചിത്രമാണ് കമ്പാര്‍ട്ട്മെന്‍റ് നമ്പര്‍ 6.

ഫിന്നിഷ് വിദ്യാര്‍ഥിനിയായ ലോറ, മുര്‍മാന്‍സ്കിലെ ശിലാചിത്രങ്ങള്‍ സന്ദര്‍ശിക്കാന്‍ പോകുന്നതും, ട്രയിനിലെ കമ്പാര്‍ട്ട്മെന്‍റില്‍ വച്ച് റഷ്യന്‍ യുവാവായ യോഹയെ കണ്ടുമുട്ടുന്നതും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം.

ലോറയായി സെയ്ദി ഹാര്‍ ലയുടെയും യോഹ ആയി യൂറി ബോറിസോവിൻ്റെയും, മികച്ച പ്രകടനം ചിത്രത്തിന്റെ മാറ്റ് കൂട്ടുന്നു.

ചിത്രം മികച്ച നിരൂപക പ്രശംസയാണ് നേടിയെടുത്തത്. കൂടാതെ പല അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിലും ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കാന്‍ ചലച്ചിത്ര മേളയില്‍ ചിത്രത്തിന് ഗ്രാന്‍ഡ്‌ പ്രിക്സ് പുരസ്കാരം നേടിയെടുക്കാന്‍ സാധിച്ചു. മാത്രമല്ല, മികച്ച അന്താരാഷ്‌ട്ര ചിത്രത്തിനുള്ള അക്കാഡമി പുരസ്കാരത്തിന്റെ 15 ചിത്രങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റിലും ഇടം നേടി.