Loveless
ലൗവ്‌ലെസ് (2017)
എംസോൺ റിലീസ് – 639
ഭാഷ: | റഷ്യൻ |
സംവിധാനം: | Andrey Zvyagintsev |
പരിഭാഷ: | മിയ സുഷീർ, സുഭാഷ് ഒട്ടുംപുറം |
ജോണർ: | ഡ്രാമ |
സെന്യയും ബോറിസും വിവാഹമോചനത്തിന് വക്കിലാണ്. ആരോപണ പ്രത്യാരോപണങ്ങളുടേയും വെറുപ്പിന്റെയും നിരാശയുടെയും ഘട്ടത്തിലൂടെ അവരുടെ ജീവിതം കടന്നു പോകുന്നു. രണ്ടു പേരും കണ്ടെത്തിക്കഴിഞ്ഞ പുതിയ പങ്കാളികളമായി ജീവിതം തുടങ്ങാനും ജീവിതത്തിന്റെ പഴയ താളുകൾ മറയ്ക്കാനുള്ള കാത്തരിപ്പിലാണ്, ഇതിനിടയിൽ പന്ത്രണ്ടുകാരനായ മകൻ അലോഷ്യ അനാഥത്വത്തിലേക്ക് തള്ളപ്പെടും എന്നത് പോലും പരിഗണിക്കാതെ, ഒരു ദിവസം രണ്ടു പേരും തമ്മിലുള്ള വഴക്കിന് സാക്ഷിയാകുന്ന അവൻ അപ്രത്യക്ഷനാകുന്നു…സ്നേഹ രഹിതമായി വിളക്കിച്ചേർത്തിരിക്കുന്ന സമൂഹവും, ആ സമൂഹത്തിൽ ഒറ്റപ്പെടലിന്റെ തുരുത്തുകളായി തള്ളിനീക്കുന്ന കുടുംബന്ധങ്ങളും, കുടുംബ ബന്ധങ്ങൾക്കുള്ളിൽ തന്നിലേക്ക് മാത്രമായൊതുങ്ങിക്കൊണ്ടിരിക്കുന്ന വ്യക്തി ജീവിതങ്ങളും, അവയുടെ തകർച്ചയും, സ്നേഹമെന്ന അടിസ്ഥാന വികാരം കൈവിട്ടതാണ് തകർച്ചയെന്ന് മനസ്സിലാക്കാതെ പുതിയൊരു തുടക്കത്തിനായുള്ള പ്രതീക്ഷകളും നിറഞ്ഞ മധ്യവർഗ്ഗ റഷ്യൻ കുടുംബ ജീവിതത്തെ ദൃശ്യവിശകലനം നടത്തുകയാണ് ലൗവ്‌ലെസിലൂടെ റഷ്യൻ സംവിധായകൻ ആന്ദ്രേ സ്വ്യാഗിനെത്സെവ്.
മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാർ നാമനിർദ്ദേശവും കാൻ ഫെസ്റ്റിവെലിലെ ജൂറി അവർഡ് അടക്കം നിരവധി അന്താരാഷ്ട്ര ചലച്ചിത്ര പുരസ്കാരങ്ങൾ നേടിയിട്ടുണ്ട് ലൗവ്‌ലെസ്.