എം-സോണ്‍ റിലീസ് – 2029
ഭാഷ | റഷ്യൻ |
സംവിധാനം | Sergei Loznitsa |
പരിഭാഷ | പ്രശോഭ് പി.സി |
ജോണർ | അഡ്വെഞ്ചർ, ഡ്രാമ |
2010-ൽ ഇറങ്ങിയ ഉക്രേനിയൻ സിനിമയാണ് മൈ ജോയ്. റഷ്യയിലെ ഉൾഗ്രാമങ്ങളിലെ കാണാക്കാഴ്ചകൾ സമ്മാനിക്കുന്ന ചിത്രം സമീപകാല റഷ്യൻ സിനിമകളിൽ ഏറ്റവും മികച്ചതായാണ് കരുതപ്പെടുന്നത്. ഈ സിനിമ നിർമിക്കാൻ ഉക്രൈനു പുറമെ ജർമനിയുടെയും ഹോളണ്ടിന്റെയും പങ്കാളിത്തമുണ്ടായി.
ജോർഗി എന്ന ഡ്രൈവർ ഒരു ട്രക്ക് നിറയെ ലോഡുമായി നടത്തുന്ന യാത്രയാണ് ചിത്രത്തിന്റെ ആദ്യ പകുതിയിൽ പ്രധാനം. പല വിധത്തിലുള്ള ആളുകളെ അയാൾ യാത്രയിൽ കാണുന്നു. കാട്ടുപാതയിലൂടെ സഞ്ചരിച്ച് വഴിതെറ്റുന്ന അയാൾ ഒരിടത്ത് വണ്ടിയൊതുക്കി ഉറങ്ങാൻ തീരുമാനിക്കുന്നു. പിന്നീടുണ്ടാകുന്ന സംഭവങ്ങൾ അയാളുടെ ജീവിതം മാറ്റിമറിയ്ക്കുകയാണ്.
ജോർഗിക്ക് പുറമെ മറ്റു ചില കഥാപാത്രങ്ങളുടെ ജീവിതവും വിവിധ കാലഘട്ടങ്ങളും ചിത്രത്തിൽ മിന്നിമറയുന്നു. റഷ്യയിലെ ഗ്രാമങ്ങളുടെ ഇരുണ്ട വശത്തിന്റെ നേർക്കാഴ്ചയാണ് ചിത്രം.