The Cranes Are Flying
ദ ക്രേൻസ് ആർ ഫ്ലയിങ് (1957)

എംസോൺ റിലീസ് – 1746

ഭാഷ: റഷ്യൻ
സംവിധാനം: Mikhail Kalatozov
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ, റൊമാൻസ്, വാർ
Download

951 Downloads

IMDb

8.3/10

Movie

N/A

അഗാധമായ പ്രണയത്തിൽ ആനന്ദിക്കുന്ന വെറോണികയും ബോറീസും സ്വന്തമായിട്ടൊരു ജീവിതം തുടങ്ങാൻ തയ്യാറെടുക്കുമ്പോഴാണ് രണ്ടാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. ബോറിസ് പട്ടാളത്തിൽ ചേരുന്നതോടെ തകരുന്നത് അവരുടെ ഭാവി സ്വപ്‌നങ്ങൾ മാത്രമല്ല. ആ കാലഘട്ടത്തിലെ റഷ്യൻ വനിതകളുടെയെല്ലാം ഒരു പ്രതിനിധിയാകുകയാണ് വെറോണിക്ക.
ലോകമെമ്പാടും വലിയ തോതിൽ നാശം വിതച്ച ഒരു ദുരന്തം എന്ന് വിശേഷിപ്പിക്കാവുന്ന സംഭവമാണ് രണ്ടാം ലോക മഹായുദ്ധം. അതിൽ ഏറ്റവുമധികം ആളുകളെ നഷ്‌ടമായ രാജ്യമാണ് സോവിയറ്റ് യൂണിയൻ. യുദ്ധാനന്തര സോവിയറ്റ് യൂണിയനിൽ നിന്ന് വന്ന മികച്ച ചിത്രങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ചിത്രമാണ് The Cranes are flying. തന്റെ സിനിമയിൽ ജർമനിക്ക് പകരം യുദ്ധത്തെ തന്നെ വില്ലൻ സ്ഥാനത്ത് നിർത്തിയതിലൂടെ സംവിധായകൻ Mikhail Kalatozov ശക്തമായൊരു യുദ്ധവിരുദ്ധ പ്രസ്താവനയാണ് നടത്തിയത്. ലോകം കണ്ടതിൽ മികച്ച യുദ്ധവിരുദ്ധചിത്രങ്ങളിൽ ഒന്നായി വാഴ്ത്തപ്പെടുന്ന ക്രേൻസ് ആർ ഫ്ലയിങ് 1958ലെ കാൻ ചലചിത്രോത്സവത്തിൽ പാം ദോർ കരസ്ഥമാക്കി. ഇന്നേവരേക്കും പാം ദോർ ലഭിച്ച ഒരേയൊരു റഷ്യൻ ചിത്രമാണിത്.