എം-സോണ്‍ റിലീസ് – 2413

ഭാഷ | റഷ്യൻ |
സംവിധാനം | Yuriy Bykov |
പരിഭാഷ | അരുണ വിമലൻ |
ജോണർ | ക്രൈം, ഡ്രാമ, ത്രില്ലർ |
റഷ്യയിലെ പേരില്ലാത്ത ഒരു ചെറു ടൗണിലെ ഇരുണ്ടതും അസ്വസ്ഥതപ്പെടുത്തുന്നതുമായ കഥയാണ് ബികോവിന്റെ ദുറാക്.
ടൗണിൽ ഒരു പൊട്ടിയ പൈപ്പ് നന്നാക്കാൻ എത്തുന്ന ദിമാ എന്ന പ്ലമ്പർ, 800 ആളുകൾ താമസിക്കുന്ന ആ കെട്ടിടം ഏത് നിമിഷവും നിലം പൊത്താവുന്ന അവസ്ഥയിലാണെന്ന് കാണുന്നു. അധികാരികളെ വിവരമറിയിച്ച് അവിടുള്ള ആളുകളെ രക്ഷിക്കാൻ പുറപ്പെടുന്ന ദിമാ എത്തുന്നത് അഴിമതിയിലും സ്വാർത്ഥതയിലും മുങ്ങിയ ഒരു കൂട്ടം അധികാരികൾക്കിടയിലേക്കാണ്.