The Major
ദി മേജർ (2013)

എംസോൺ റിലീസ് – 2320

ഭാഷ: റഷ്യൻ
സംവിധാനം: Yuriy Bykov
പരിഭാഷ: അരുണ വിമലൻ
ജോണർ: ആക്ഷൻ, ക്രൈം, ഡ്രാമ
Download

5301 Downloads

IMDb

7.2/10

Movie

N/A

ഒരു റഷ്യൻ ടൗണിൽ മിലിറ്ററി പോലീസ് മേജറായ Sobolevൻറെ കാർ ഇടിച്ച് 7 വയസ്സുള്ള ഒരു കുട്ടി മരിക്കുന്നു. എത്രയും വേഗം അവിടുന്ന് രക്ഷപെടാനുള്ള വ്യഗ്രതയിൽ അയാൾ കുട്ടിയുടെ അമ്മയെ അയാളുടെ വണ്ടിക്കുള്ളിൽ പൂട്ടിയിട്ടിട്ട് സഹായത്തിനു സഹപ്രവർത്തകരെ വിളിക്കുന്നു. പോലീസ് ഇടപെട്ട് മരിച്ച കുട്ടിയുടെ അമ്മയുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു. കുട്ടിയുടെ അച്ഛനും അമ്മയും എതിർക്കാൻ തുടങ്ങിയപ്പോൾ തീരെ പ്രതീക്ഷിക്കാത്ത നിലയിലേക്ക് എല്ലാവരുടെയും കൈ വിട്ട് കാര്യങ്ങൾ കുഴയുന്നു, വീണ്ടും മരണങ്ങൾ സംഭവിക്കുന്നു. ഒരു ഡീസൻറ്റ് ത്രില്ലറാണ് ബികോവിൻറെ The Major. വളരെ പെട്ടന്ന് കഥയുടെ ടെൻഷനിലേക്ക് കാഴ്ചക്കാരെ എടുത്ത് എറിയുന്ന മേക്കിങ്. മഞ്ഞു കാലത്തിന്റെ മൂകമായ അന്തരീക്ഷത്തിൽ, സോബോലെവിന്റെയും, കാര്യങ്ങൾ തിരിയാൻ തുടങ്ങുമ്പോൾ മറ്റുള്ളവരിലേക്കുകൂടി വ്യാപിക്കുന്ന, മുന്നറിപ്പില്ലാതെ വരുന്ന സ്‌ട്രെസ്സും കൃത്യമായി കാഴ്ചക്കാരിലേക്കും എത്തുന്നു.