The Return
ദി റിട്ടേൺ (2003)
എംസോൺ റിലീസ് – 195
ഭാഷ: | റഷ്യൻ |
സംവിധാനം: | Andrey Zvyagintsev |
പരിഭാഷ: | ഔവർ കരോളിൻ |
ജോണർ: | ഡ്രാമ |
Andrey Zvyaginstev ക്യാമറയിൽ സൃഷ്ടിച്ചെടുത്ത സുന്ദരകാവ്യമാണ് അദ്ദേഹം സംവിധാനം ചെയ്ത ‘The Return’ എന്ന സിനിമ. ഞായർ മുതൽ ശനി വരെയുളള 7 ദിവസങ്ങളിലൂടെ സിനിമ സഞ്ചരിക്കുന്നത് കുടുംബം, യാത്ര, പ്രകൃതി എന്നീ സങ്കേതങ്ങളിലൂടെയാണ് സംവിധായകൻ മനോഹരമായി മനുഷ്യാവസ്ഥകളുടെ ഉൾനെയ്ത്ത് നടത്തുന്നത്. അസാമാന്യവും അതിശയകരവുമായ രീതിയിൽ മനുഷ്യരുടെ ആന്തരികാവസ്ഥയിലേക്ക് തുറന്നുവെച്ച കണ്ണുകളായി പ്രകൃതിയെ ക്യാമറയിൽ പകർത്താൻ ചലച്ചിത്രകാരന് സാധിക്കുന്നു. സ്നേഹം, ഏകാന്തത, വെറുപ്പ്, പാപം, ഓർമ്മ… എന്നിങ്ങനെ അനേകം മനുഷ്യാവസ്ഥയിലൂടെ കടന്നുപോകുന്ന സിനിമക്ക് ധാരാളം അവാര്‍ഡുകളും ലഭിക്കുകയുണ്ടായി.