• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

Sami Blood / സമി ബ്ലഡ് (2016)

August 16, 2020 by Asha

എം-സോണ്‍ റിലീസ് – 1968

MSONE GOLD RELEASE

പോസ്റ്റർ: ഷാരൂഖ് നിലമ്പൂർ
ഭാഷസമി, സ്വീഡിഷ്
സംവിധാനംAmanda Kernell
പരിഭാഷശ്രീധർ
ജോണർഡ്രാമ, ഹിസ്റ്ററി

7.3/10

Download

സ്വീഡനിലും ഫിൻലാൻഡിലുമെല്ലാം റെയ്ൻഡിയർ മേയ്ച്ച് ജീവിക്കുന്ന ആൾക്കാരാണ് സമികൾ. സമി വംശജരെ നികൃഷ്ടരും മറ്റുള്ളവരേക്കാൾ താഴ്ന്നവരും ആയാണ് പൊതുവെ സ്വീഡിഷ് സമൂഹം കണ്ടിരുന്നത്. ഇതിൻ്റെ പ്രതിഫലനമായിത്തന്നെ കഴിഞ്ഞ നൂറ്റാണ്ടിൽ സ്വീഡിഷ് സിനിമകളിലൊക്കെ സമി വംശജരെ കാട്ടുവാസികളായിട്ടാണ് സ്റ്റീരിയോടൈപ്പ് ചെയ്തിരുന്നതും. ഇതിന്റെ പ്രശ്നം എത്രത്തോളം വലുതാണെന്ന് കാണിച്ചുതരുന്ന ചിത്രമാണ് സമി വംശജയായ അമാൻഡ കെർണൽ സംവിധാനം ചെയ്ത സമി ബ്ലഡ്.
ക്രിസ്റ്റീന എന്ന ഒരു വൃദ്ധ അവരുടെ അനിയത്തിയുടെ സംസ്‌കാരച്ചടങ്ങിൽ പങ്കെടുക്കാൻ വരുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. തുടക്കത്തിലെ സീനുകളിൽ സമികളോടും അവരുടെ ആചാരങ്ങളോടും ഭാഷയോടും ക്രിസ്റ്റീനയുടെ അനിഷ്ടം വളരെ പ്രകടമാണ്. അവിടെ നിന്ന് ഫ്ലാഷ്ബാക്കിലേക്ക് പോകുമ്പോൾ നമ്മൾ കാണുന്നത് എല്ല-മാര്യ, ന്യേന്ന എന്നീ സഹോദരിമാർ ബോർഡിങ് സ്‌കൂളിലേക്ക് പോകുന്നതാണ്. പക്ഷെ അവർ പോകുന്നത് സാധാരണ ബോർഡിങ് സ്കൂളിലേക്കല്ല. കഴിഞ്ഞ നൂറ്റാണ്ടിൽ സ്വീഡനിൽ ഉണ്ടായിരുന്ന ഒരു തരം re-education സ്‌കൂളിലേക്കാണ് ഇവരുടെ യാത്ര. സമി വംശജരുടെ “കാടത്തം നിറഞ്ഞ പെരുമാറ്റം” മാറ്റുവാനും, ‘civilised’ ആയ, പെരുമാറ്റത്തിൽ ‘സ്വീഡിഷ്” ആയ ഭൂരിപക്ഷം ജനങ്ങളെപ്പോലെ ആക്കിയെടുക്കാനുമാണ് ഇത്തരം സ്‌കൂളുകൾ നടത്തുന്നത്. അവിടെ വെച്ച് ഒരു 14 വയസ്സ്കാരിക്ക് നേരിടേണ്ടി വരുന്ന വർഗീയമായ അധിക്ഷേപങ്ങളും സമികളെ തരംതാഴ്ന്ന മനുഷ്യരായി നോർമലൈസ് ചെയ്യപ്പെട്ടതിൻ്റെ ഭവിഷ്യത്തുക്കളുമെല്ലാം വളരെ ശക്തമായി കാണിച്ചുതരുന്ന ചിത്രമാണ് ഇത്. പൊതുവെ സമി വംശജരുടെ ആചാരങ്ങളും രീതികളുമെല്ലാം comedic ആയി അല്ലെങ്കിൽ absurd ആയി ചിത്രീകരിച്ച് പോന്ന സ്വീഡിഷ് മൈൻസ്ട്രീം സിനിമകളിൽ നിന്ന് വിപ്ലവകരമായ മാറ്റമാണ് ഒരു സമി സംവിധായികയെക്കൊണ്ട് കഴിഞ്ഞിട്ടുള്ളത് എന്ന വസ്തുത റെപ്രെസെന്റഷൻ എത്രത്തോളം വലുതാണെന്ന് കൂടെ പ്രേക്ഷകർക്ക് കാണിച്ചുതരുന്നുണ്ട്. എക്കാലത്തും തങ്ങളിൽ നിന്ന് വ്യത്യസ്തരായവരെ അധഃകൃതരായി കണ്ട് അവരെ തങ്ങളെപ്പോലെ civilised ആയ ജീവിതത്തിലേക്ക് “കൈപിടിച്ച്” ഉയർത്തണമെന്നുമൊക്കെയുള്ള ഭൂരിപക്ഷ ജനവിഭാഗത്തിന്റെ അഹങ്കാരത്തിനെ തുറന്നു കാണിക്കുന്ന ഒരു ചിത്രമാണ് സമി ബ്ലഡ്. പരമ്പരാഗതമായ സംസ്കാരം നിലനിർത്തണമോ അതോ അധിക്ഷേപിക്കപ്പെടാതിരിക്കാൻ വേണ്ടി ഭൂരിപക്ഷവുമായി കൺഫോം ചെയ്യാണോ എന്നറിയാതെ സ്വത്വം നഷ്ടപ്പെട്ടുപോകുന്ന ഒരു കുട്ടിയുടെ കഥ എല്ലാവരും കണ്ടിരിക്കേണ്ട ഒന്നാണ്.
അവരുടെ തന്നെ ഷോർട്ട് ഫിലിമായ Stoerre Vaerie എന്ന ഹ്രസ്വ ചിത്രത്തിലെ രംഗങ്ങൾ തന്നെയാണ് ഈ ചിത്രത്തിന്റെ തുടക്കവും ഒടുക്കവും ആയി സംവിധായിക ഉപയോഗിച്ചിട്ടുള്ളത്

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: MsoneGold, Sami, Swedish Tagged: Sreedhar

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]