എംസോൺ റിലീസ് – 2760

ഭാഷ | സെർബിയൻ & ജർമൻ |
സംവിധാനം | Srdan Golubovic |
പരിഭാഷ | ശ്രീധർ |
ജോണർ | ഡ്രാമ |
ബോസ്‌നിയൻ യുദ്ധത്തിനിടയിൽ സെർബിയൻ സൈനികരാൽ മർദ്ദിക്കപ്പെടുന്ന ഹാരിസിനെ രക്ഷിക്കാൻ സെർബിയൻ സൈനികനായ മാർകോ മുന്നോട്ട് വരുന്നത് പലരുടെയും ജീവിതത്തിൽ പതീറ്റാണ്ടുകളോളം അലതല്ലുന്ന ഒരു ഓളതിനാണ് തുടക്കമിടുന്നത്.
സെർദ്യൻ അലക്സിച്ച് എന്ന സെർബിയൻ സൈനികന്റെ ജീവിതത്തിൽ സംഭവിച്ച യഥാർത്ഥ സംഭവത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കഥ യുക്തിരഹിതമായ അക്രമസക്തിയും വിദ്വേഷവും ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ ഒരു റിയലിസ്റ്റിക് ആയ കാഴ്ചയാണ് നമുക്ക് നൽകുന്നത്.