No One's Child
നോ വൺസ് ചൈൽഡ് (2014)

എംസോൺ റിലീസ് – 3185

ഭാഷ: സെർബിയൻ
സംവിധാനം: Vuk Rsumovic
പരിഭാഷ: ഷിഹാസ് പരുത്തിവിള
ജോണർ: ഡ്രാമ
Download

5954 Downloads

IMDb

7.5/10

Movie

N/A

80 കളുടെ അവസാനത്തില്‍ ബോസ്നിയ-ഹെര്‍ഷെഗൊവിന പര്‍വ്വതങ്ങളില്‍ നിന്നും വേട്ടക്കാര്‍ ഒരു ബാലനെ കണ്ടെത്തുന്നു. കാഴ്ചയില്‍ വന്യത പ്രസരിച്ചുനിന്ന ആ മുഖത്തെ തീക്ഷ്ണമായ കണ്ണുകള്‍ അവരില്‍ ഭയമുളവാക്കി. ഇന്നുവരെ സംസാരിച്ചിട്ടില്ലാത്ത നിവര്‍ന്നുനില്‍ക്കാനറിയാത്ത മട്ടിലും ഭാവത്തിലും മൃഗീയലക്ഷണങ്ങള്‍ പ്രകടിപ്പിച്ച അവനെ ചെന്നായ്ക്കള്‍ പോറ്റി വളര്‍ത്തിയതാണോ എന്നുപോലും ഒരുനിമിഷം അവര്‍ ശങ്കിച്ചു പക്ഷേ ശങ്കകളൊന്നുമില്ലാതെ ലോകം അവനെ വിളിച്ചു “കാടിന്റെ പുത്രന്‍”

ആ കാടിന്റെ പുത്രനെ ഓര്‍ഫനേജില്‍ കുറച്ച് “മനുഷ്യരുടെ“ ഇടയിലേക്ക് എത്തിക്കുന്നതും പിന്നീടുണ്ടാകുന്ന സംഭവബഹുലമായ നിമിഷങ്ങളും അവരുടെ ജീവിതങ്ങള്‍ ഇവനില്‍ സൃഷ്ടിക്കുന്ന കോളിളക്കങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം. റുസുമോവിച്ച് എന്ന സംവിധായകന്റെ കന്നി സിനിമയാണ് ഇതെന്ന് പറഞ്ഞാല്‍ ആരും അതിശയിച്ചുപോകും. കാരണം ഒരു മികച്ച സംവിധായകന്റെ ക്രാഫ്റ്റ് സിനിമയിലുടെനീളം നമുക്ക് കാണാന്‍ കഴിയും. ഇതില്‍ ബാലനായി അഭിനയിച്ച ഡെന്നിസ് മൂറിച്ചിന്റെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു.