As If I Am Not There
ആസ് ഇഫ് ഐ ആം നോട് ദേർ (2010)
എംസോൺ റിലീസ് – 1976
ഭാഷ: | സെർബോ-ക്രൊയേഷ്യൻ |
സംവിധാനം: | Juanita Wilson |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: |
സെർബോ-ക്രൊയേഷ്യൻ ഭാഷയിലുള്ള ഒരു ചലചിത്രമാണ് As if I am not there. ബോസ്‌നിയൻ യുദ്ധകാലത്ത് യുദ്ധത്തടവുകാരിയായിരുന്ന ഒരു സ്ത്രീയുടെ വിവരണത്തിന്റെ അടിസ്ഥാനത്തിൽ സ്ലേവേകിയ ഡ്രാക്കുലിസ് എഴുതിയ നോവലിനെ അടിസ്ഥാനമാക്കി ജുവാനിറ്റ വിൽസൺ എന്ന ഐറിഷ് സംവിധായികയാണ് ഈ ചലച്ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സാരായേവോ നഗരത്തിൽ നിന്ന് ഒരു ഗ്രാമപ്രദേശത്തിലെ സ്കൂളിൽ പഠിപ്പിക്കാനെത്തിയ ഒരു യുവതിക്കുണ്ടാവുന്ന തീഷ്ണമായ അനുഭവങ്ങളിലൂടെ ബോസ്‌നിയൻ യുദ്ധകാലത്ത് സ്ത്രീകൾ യുദ്ധ ക്യാമ്പുകളിൽ അനുഭവിച്ച പീഡനങ്ങൾ തുറന്നു കാണിക്കുന്നു.