Fine Dead Girls
ഫൈൻ ഡെഡ് ഗേൾസ് (2002)

എംസോൺ റിലീസ് – 2081

Subtitle

6096 Downloads

IMDb

7.1/10

Movie

N/A

2002ൽ പുറത്തിറങ്ങിയ ഒരു ക്രോയേഷ്യൻ ക്രൈം ചിത്രമാണ് ഫൈൻ ഡെഡ് ഗേൾസ്. ക്രോയേഷ്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മികച്ച സിനിമകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ചിത്രം വിവാദപരമായ പല തീമുകൾ കൊണ്ടും പ്രശസ്തി നേടിയതാണ്.
വീൽചെയറിൽ ഇരിക്കുന്ന ഒരു വൃദ്ധ തന്റെ കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന് ഒരു സ്ത്രീ പരാതിപ്പെടുമ്പോൾ അത് അന്വേഷിക്കാൻ പോലീസ് വരികയാണ്. പ്രേത്യേകിച്ച് തെളിവൊന്നും കിട്ടാത്തതിനാൽ പോലീസ് ഇൻസ്‌പെക്ടർ കാണാതായ കുട്ടിയുടെ അമ്മ ഇവയോട് കാര്യങ്ങൾ ചോദിച്ചറിയുമ്പോൾ ഞെട്ടിക്കുന്ന absurd ആയ ഒരു കഥയാണ് കേൾക്കാനിടയാകുന്നത്.
ഫ്ലാഷ്ബാക്കിൽ : സാഗ്രെബിൽ ടീച്ചറായ മരിയയും മെഡിക്കൽ വിദ്യാർത്ഥിയായ ഇവയും താമസിക്കാൻ ഒരു വീടന്വേഷിച്ച് എത്തുന്നത് ഓൾഗ നോക്കിനടത്തുന്ന ഒരു ചെറിയ അപാർട്മെന്റ് കെട്ടിടത്തിലേക്കാണ്. സുന്ദരിയായ ഇവയെ തന്റെ മകൻ ഡാനിയേലിന് കല്യാണം കഴിപ്പിച്ചുകൊടുക്കാൻ ഓൾഗ ആഗ്രഹിക്കുന്നു. ആ കെട്ടിടത്തിലെ അയൽക്കാരെല്ലാം വളരെ വിചിത്രസ്വഭാവക്കാരാണെന്നത് പലപ്പോഴും ഡാർക്ക് ഹ്യൂമർ നിറഞ്ഞ സന്ദർഭങ്ങളിൽ കൊണ്ടെത്തിക്കുന്നുണ്ട്. ഇവയും മരിയയും ലെസ്ബിയൻസാണെന്ന് തിരിച്ചറിയുന്നതോടെ കാര്യങ്ങൾ വഷളായി കൊലപാതകത്തിലേക്കും തട്ടിക്കൊണ്ടുപോകളിലേക്കും നീളുന്നു.
വെറും 77 മിനിറ്റ് ഉള്ള fast-paced ആയ ഫൈൻ ഡെഡ് ഗേൾസ് conservative കാതോലിക്ക ഭൂരിപക്ഷമുള്ള ക്രോയേഷ്യയിൽ വൻ കോളിളക്കങ്ങൾ സൃഷ്ടിച്ച ചിത്രമാണ്.