Sigurno Mjesto
സിഗുർണോ മ്യെസ്തൊ (2022)

എംസോൺ റിലീസ് – 3177

Download

934 Downloads

IMDb

7.2/10

Movie

N/A

കുടുംബത്തില്‍ ഒരു ആത്മഹത്യാശ്രമം നടന്നാല്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ആ വ്യക്തിയെ നിങ്ങള്‍ ആശ്വസിപ്പിക്കുമോ കുറ്റപ്പെടുത്തുമോ?

സിനിമയുടെ തുടക്കം തന്നെ ഡിപ്രഷന്‍ മൂലം ഡാമിര്‍ ആത്മഹത്യക്ക് ശ്രമിക്കുകയാണ്. അതുമൂലം സഹോദരനും അമ്മയുമടങ്ങുന്ന ആ കുടുംബത്തെ അദൃശ്യമായൊരു യുദ്ധഭൂമിയിലേക്ക് എത്തിക്കുന്നു. അതില്‍ പ്രിയപ്പെട്ടവന്റെ ജീവന്‍ രക്ഷപ്പെടുത്തുക എന്ന കര്‍ത്തവ്യമായിരുന്നു അവര്‍ക്ക്. അതില്‍ അവര്‍ വിജയിക്കുമോ?
യുറായ് ലെറോട്ടിച്ചിന്റെ ആദ്യത്തെ സംവിധാന ശ്രമമായിരുന്ന ഈ സിനിമയില്‍ പ്രധാന കഥാപാത്രവും അദ്ദേഹം തന്നെയായിരുന്നു. ജീവിതഗന്ധിയായ ഈ ചിത്രം ചിലനേരങ്ങളില്‍ കണ്ണുനീരിന്റെ നനവ് പടര്‍ത്തുന്നതുമാണ്.

95-ആമത് അക്കാദമി അവാര്‍ഡിലേക്കുള്ള ക്രൊയേഷ്യയുടെ ഔദ്യോഗിക എന്‍‌ട്രി കൂടിയായിരുന്നു ഈ സിനിമ. ലൊക്കാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ മികച്ച എമെര്‍ജിംഗ് ഡയറക്ടര്‍ പുരസ്കാരവും ലഭിക്കുകയുണ്ടായി.