Paangshu
പാങ്ഷു (2020)

എംസോൺ റിലീസ് – 3049

Download

910 Downloads

IMDb

8.2/10

Movie

N/A

1987 – 1990 വരെയുള്ള കാലത്ത് ശ്രീലങ്കയിൽ ജനത വിമുക്തി പെരമുന (JVP ) എന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന കലാപങ്ങളെ അന്നത്തെ സർക്കാർ അടിച്ചമർത്തുകയുണ്ടായി. ആ സായുധ വിപ്ലവകാലത്ത് ഏകദേശം അമ്പതിനായിരത്തോളം ശ്രീലങ്കൻ പൗരന്മാർ കൊല്ലപ്പെട്ടു. കുറെയേറെ പേരെ സുരക്ഷാ സേനകൾ പിടിച്ചു കൊണ്ടുപോയി. അവരിൽ പലരും തിരിച്ചു വന്നില്ല. അടിയന്തിരാവസ്ഥക്കാലത്ത് കേരളത്തിൽ നടന്ന പ്രമാദമായ രാജൻ കേസിന് സമാനമായി, അത്തരത്തിൽ സുരക്ഷാ സേനകളുടെ പിടിയിലകപ്പെട്ട തന്റെ മകനെ തേടിയുള്ള ഒരമ്മയുടെ യാത്രയാണ് ഈ സിനിമ.