Walls Within
വോൾസ് വിത്തിൻ (1998)

എംസോൺ റിലീസ് – 2662

ഭാഷ: സിൻഹളീസ്
സംവിധാനം: Prasanna Vithanage
പരിഭാഷ: ബോയെറ്റ് വി. ഏശാവ്
ജോണർ: ഡ്രാമ
Download

841 Downloads

IMDb

7.3/10

Movie

N/A

ടോണി രണസിങേ (Tony Ranasinghe) രചന നിർവഹിച്ച് പ്രസന്ന വിത്തനാഗേ (PRASANNA VITHANAGE) സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ശ്രീലങ്കൻ ചിത്രമാണ് പാവുരു വലലു / Walls Within.

20 വർഷമായി ഭർത്താവുമായി അകന്ന് കഴിയുകയാണ് രണ്ട് പെൺമക്കളുടെ അമ്മയായ വയലറ്റ്. മൂത്ത മകളായ ഡെയ്സി പ്രസവത്തോട് അനുബന്ധിച്ച് വീട്ടിലേക്ക് വരുന്നു. ഇളയ മകൾ ലില്ലി ഒരു ബിസിനസ്സുകാരനുമായി പ്രണയിത്തിലാണ്. ഇവരുടെ ഇടയിലേക്കാണ് വിക്ടർ മെന്റിസ് എന്ന മദ്ധ്യവയസ്ക്കൻ എത്തുന്നത്. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഈ ചിത്രം പറയുന്നത്.

1998ലെ സിംഗപ്പൂർ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ, ഈ ചിത്രത്തിലെ അഭിനയത്തിന് നിതാ ഫെർണാണ്ടോയെ (NITA FERNANDO) മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു.