This Is Not a Burial, It's a Resurrection
ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ (2019)

എംസോൺ റിലീസ് – 2500

ഭാഷ: സോത്തോ
സംവിധാനം: Lemohang Jeremiah Mosese
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

667 Downloads

IMDb

7.3/10

Movie

N/A

ലെമോഹ ജെർമിയ മൊസെസെ (Lemohang Jeremiah Mosese) സംവിധാനം ചെയ്‌ത ‘ദിസ് ഈസ് നോട്ട് എ ബറിയൽ, ഇറ്റ്സ് എ റിസറക്ഷൻ’ (This is Not a Burial, It’s a Resurrection) എന്ന മസൂറ്റൂ (Mosotho) സിനിമയിൽ ആദിമധ്യാന്തം തങ്ങി നിൽക്കുന്നത് മരണമാണ്. മൻറ്റോവയുടെ മകന്റെ മരണത്തിൽ തുടങ്ങി പുതിയ അണക്കെട്ട് നിർമ്മിക്കുന്നതിനെ തുടർന്ന് കുടിയൊഴിപ്പിക്കപ്പെടുന്ന അവരുടെ ഗ്രാമത്തിന്റെ മരണം വരെ നീളുന്ന വർത്തമാനകാലം ഒരു ഭാഗത്ത് ആവിഷ്ക്കരിക്കപ്പെടുന്നു. സമാന്തരമായി ലീഫാക്കാൻ യുദ്ധവും, ‘ബ്ലാക്ക് പ്ലേഗ്‌’ മഹാവ്യാധിയും, ബോർ യുദ്ധങ്ങളും, അധിനിവേശകാല ചരിത്രവും, കൊളോണിയൽ ആധുനികതയും, മതവും, നവ-സാമ്രാജ്യത്വവും, അധീശ വർഗ്ഗ-ഭരണ വർഗ്ഗ അടിച്ചമർത്തലും ബസൂറ്റൂ ജനതയുടെ ഭൂത-വർത്തമാന കാലങ്ങളിൽ നിന്ന് സംവിധായകൻ കണ്ടെടുക്കുന്നു. ഇരുപത്തിയഞ്ചാമത് കേരളാ രാജ്യാന്തര ചലച്ചിത്രമേളയിൽ (IFFK) മികച്ച ചിത്രത്തിനുള്ള സുവർണ ചകോരം നേടിയ സിനിമ, മികച്ച സംവിധായകനടക്കം നാല് ആഫ്രിക്കൻ മൂവി അക്കാഡമി അവാർഡുകളാണ് സ്വന്തമാക്കിയത്. 2020 -ലെ സൺഡാൻസ് ചലച്ചിത്രമേളയിൽ ‘വിഷനറി ഫിൽമേക്കിങ്’ -നുള്ള സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടിയ ലെമോഹ ജെർമിയ മൊസെസെ, സമകാലിക ലോക സിനിമയിലെ ശ്രദ്ധിക്കപ്പെടുന്ന സംവിധായകരിൽ ഒരാളായി മാറി കഴിഞ്ഞു. ലസൂറ്റൂവിന്റെ ചരിത്രത്തിലെ ആദ്യ ഓസ്‌കാർ എൻട്രി കൂടിയാണ് ഈ സിനിമ.