A Fantastic Woman
എ ഫന്റാസ്റ്റിക് വുമണ്‍ (2017)
എംസോൺ റിലീസ് – 635
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Sebastián Lelio |
പരിഭാഷ: | ശ്രീധർ എംസോൺ |
ജോണർ: | ഡ്രാമ |
തന്നേക്കാള്‍ 20 വയസിന് മൂത്ത ഓര്‍ലാന്‍ഡോയെ പ്രണയിക്കുന്ന മരീനയുടെ കഥയാണ് ചിത്രം പറയുന്നത്. ഹോട്ടൽ ജീവനക്കാരിയും വളര്‍ന്നുവരുന്ന ഗായികയുമാണ് മരീന. മരീനയുടെ പിറന്നാള്‍ ദിവസം അസുഖബാധിതനാകുന്ന ഓര്‍ലാന്‍ഡോ ആശുപത്രിയിൽവെച്ച് മരിക്കുന്നു. ഓര്‍ലാന്‍ഡോയുടെ മരണത്തിൽ മരീനയ്‌ക്ക് പങ്കുള്ളതായുള്ള ആരോപണം ഉയരുന്നു. ശവസംസ്‌ക്കാര ചടങ്ങിൽനിന്ന് മരീനയ്‌ക്ക് ഓര്‍ലാന്‍ഡോയുടെ ആദ്യ ഭാര്യ വിലക്കേര്‍പ്പെടുത്തുന്നു. ട്രാൻസ് വുമണായ മരീനയെ ഓര്‍ലാന്‍ഡോയുടെ മകൻ പരിഹസിക്കുന്നതോടെ തന്റെ ലൈംഗികസ്വത്വത്തിനുവേണ്ടി അവര്‍ക്ക് പോരാടേണ്ടിവരുന്നതുമാണ് എ ഫന്റാസ്റ്റിക് വുമണ്‍ എന്ന സ്‌പാനിഷ് സിനിമയുടെ ഇതിവൃത്തം.