Cannibal
കനിബൽ (2013)

എംസോൺ റിലീസ് – 3009

IMDb

5.9/10

Movie

N/A

മാനുവൽ മാർട്ടിൻ ക്യൂൻക സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ സ്പാനിഷ് ത്രില്ലർ ചിത്രമാണ് കനിബൽ.

ചിത്രത്തിലെ നായകനായ കാർലോസ് ഒരു സീരിയൽ കില്ലറാണ്. എന്നാൽ മറ്റുള്ളവരുടെ കണ്ണിൽ അയാൾ തികച്ചും മാന്യനും സൽസ്വഭാവിയുമായ ഒരു തയ്യൽക്കാരനാണ്. അയാൾ ലക്ഷ്യമിടുന്നത് സ്ത്രീകളെയാണ്. അയാൾ തന്റെ ഇരയെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവരെ അക്രമിച്ച് ഒരു വിദൂര പർവത ക്യാബിനിലേക്ക് കൊണ്ടുപോയി അവിടെ വച്ച് അവരെ കഷണങ്ങളായി മുറിച്ച് പിന്നീട് സൗകര്യാർത്ഥം വീട്ടിലേക്ക് കൊണ്ടുപോയി ഭക്ഷിക്കാറുമാണ് പതിവ്.

അങ്ങനെ ഒരു ദിവസം അയാൾ അലക്സാണ്ട്ര എന്ന പെൺകുട്ടിയെ യാദൃശ്ചികമായി കണ്ടുമുട്ടുന്നു. അവൾ താമസിയാതെ കാർലോസുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിക്കുന്നു. എന്നാൽ പിന്നീട് അലക്സാണ്ട്രയെ കാണാതാവുകയും അലക്സാണ്ട്രയുടെ ഇരട്ട സഹോദരിയായ നീന അവളെ അന്വേഷിച്ച് കാർലോസിനെ സമീപിക്കുകയും ചെയ്യുന്നു. തുടർന്നങ്ങോട്ടുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.