എം-സോണ്‍ റിലീസ് – 600
ഭാഷ | സ്പാനിഷ് |
സംവിധാനം | സ്റ്റീവന്‍ സോഡര്‍ബര്‍ഗ് |
പരിഭാഷ | ഷാന്‍ വി എസ് |
ജോണർ | ബയോഗ്രാഫി, ഹിസ്റ്ററി, ഡ്രാമ |
ചെഗുവെരയുടെ ബയോപ്പിക് ചിത്രമായ ചെ പാര്‍ട്ട് 1ന്‍റെ തുടര്‍ച്ചയാണ് സ്റ്റീവൻ സോഡർബെർഗ് സംവിധാനം ചെയ്ത ചെ പാര്‍ട്ട് 2 .ചെഗുവെരയുടെ മെക്സിക്കോ സന്ദർശനവും അവിടെ വച്ച് അദ്ദേഹം കാസ്ട്രോയേ പരിചയപ്പെടുന്നതും പിന്നീട് ക്യൂബൻ വിപ്ലവത്തിൽ കാസട്രോയുടെ trusted lieutenant ആയി ചേർന്ന് പ്രവർത്തിക്കുന്നതുമാണ് che part one ന്‍റെ ഇതിവൃത്തം.
ക്യൂബയിലെ വിപ്ലവ വിജയത്തിനു ശേഷം ഫിഡറല്‍ കാസ്ട്രോ അധികാരത്തിലേറുന്നു. ദൌത്യം പൂര്‍ണ്ണമായതിനാല്‍ തന്നെ ഏല്‍പ്പിച്ച ഭാരവാഹിത്വങ്ങളെല്ലാം രാജിവെച്ചു മടങ്ങിപ്പോകുകയാണ് എന്ന് ഒരു കത്ത് മുഖേന സൂചിപ്പിച്ച് ചെഗുവേര അപ്രത്യക്ഷനാകുന്നു. പിന്നെ ബൊളീവിയയിലേക്ക് വ്യാജ ഐ.ഡി യില്‍ തന്ത്രപൂര്‍വ്വം നുഴഞ്ഞുകയറുന്നു. സമാന ചിന്താഗതിയുള്ള ചെറുപ്പക്കാരെ സംഘടിപ്പിച് ബൊളീവിയയില്‍ ഗറില്ല പ്രസ്ഥാനം രൂപപ്പെടുത്തുന്നതും. അവിടെ നേരിടേണ്ടി വരുന്ന വിവിധ വെല്ലുവിളികളുമാണ് രണ്ടാം ഭാഗം പറയുന്നത് . cinéma-vérité style ലാണു ചിത്രം എടുത്തിരിക്കുന്നത് ഈയൊരു മേക്കിംഗ് ശൈലി ചെഗുവെരയുടെ ജീവിതത്തെ സത്യസന്ധമായി document ചെയ്യുന്നതിൽ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. documentary footages ,നാച്ചുറൽ ലൈറ്റ് എന്നിവയുടെ ഉപയോഗം എന്നിങ്ങനെ ഒരുപാട് ക്രിയേറ്റീവ് നീക്കങൾ ചിത്രത്തിൽ സോഡർബെർഗ് നടത്തിയിട്ടുണ്ട്.
ലാറ്റിനമേരിക്കന്‍ വിപ്ലവങ്ങളിലെ വീര നായകന്‍ ഏണസ്ടോ ചെഗുവേരയുടെ പോരാട്ടങ്ങളുടെ കഥ 2008 ല്‍ രണ്ടു സിനിമകളായാണ് റിലീസ് ചെയ്തത്.
ചെ യുടെ ജീവതം സിനിമയാക്കനായി പ്രമുഖ സംവിധായകന്‍ ടെറന്‍സ് മാലിക് തിരക്കഥ തയ്യാറാക്കിയിരുന്നു എങ്കിലും പ്രോഡ്യൂസ് ചെയ്യാന്‍ ആളില്ലാത്തതിനാല്‍ പ്രോജക്റ്റ് ഉപേക്ഷിക്കുകയായിരുന്നു.
വ്യത്യസ്തവും ആധികാരികവുമായ എല്ലാ വിശദാംശങ്ങളും കൂട്ടിയിണക്കി പുതിയൊരു തിരക്കഥയോരുക്കനായി നടന്‍ ബെനിസിയോ ഡല് തോറോ യും സംവിധായകന്‍ സ്റ്റീവന്‍ സൊഡര്‍ബെര്‍ഗും ജുറാസിക് പാര്‍ക്ക്-3 രചിച്ച പീറ്റര്‍ ബച്ച്മാനെ ചുമതലപ്പെടുത്തുകയായിരിരുന്നു. 1964 ലെ ചെഗുവേരയുടെ അമേരിക്കന്‍ സന്ദര്‍ശനവും യു.എന്‍ ജെനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗവും, ചെഗുവേരയുടെതായി പ്രസിദ്ധീകരിച്ച സകല പുസ്തകങ്ങളും കുറിപ്പുകളും ആധാരമാക്കി തിരക്കഥ എഴുതിയപ്പോള്‍ വളരെ നീണ്ടുപോകുകയും ഒടുവില്‍ രണ്ടു സിനിമയാക്കാന്‍ പരുവത്തില്‍ രൂപപ്പെടുത്തുകയുമായിരിരുന്നു.
ചെയുടെ കഥാപാത്രത്തെ ഉള്‍ക്കൊള്ളാനായി നടന്‍ ബെനിസിയോ ഡല് തോറോ നീണ്ട എഴുവര്‍ഷക്കാലം പഠനങ്ങളും പരിശ്രമങ്ങളും നടത്തി. ക്യൂബയും ബൊളീവിയയും സന്ദര്‍ശിച്ചു. കസ്ട്രോയെയും ചെയുടെ സുഹൃത്തുക്കളെയും ഭാര്യയെയും മക്കളെയും നേരില്‍ കണ്ടു സംസാരിച്ചു. ക്യൂബയിലെ ജന ഹൃദയങ്ങളില്‍ കുടികൊള്ളുന്ന വികാരമാണ് ചെയെന്നു തിരിച്ചറിഞ്ഞപ്പോള്‍ അമേരിക്ക “മോശം മനുഷ്യനെന്നു” മുദ്രകുത്തിയ ഏണെസ്റ്റോ ചെഗുവേരയെ കുറിച്ചുള്ള ഡല്‍ ടോറോയുടെ മുന്‍ധാരണകള്‍ മാഞ്ഞുപോയി. 2008 ലെ കാന്‍ ഫിലിം ഫെസ്റിവലില്‍ മികച്ച നടനുള്ള അംഗീകാരം ചെ-യിലൂടെയാണ് ബെനിഷ്യോ ഡല്‍ ടോറോ നേടിയത്.