Chronicle Of An Escape
ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ് (2006)

എംസോൺ റിലീസ് – 685

ഭാഷ: സ്പാനിഷ്
സംവിധാനം: Israel Adrián Caetano
പരിഭാഷ: മനു എ ഷാജി
ജോണർ: ക്രൈം, ത്രില്ലർ
Download

1131 Downloads

IMDb

7.1/10

അര്‍ജന്‍റീനയിലെ അല്‍മാഗ്രോ എന്ന പ്രാദേശീക ഫുട്ബോള്‍ ടീമിന്‍റെ ഗോളിയായിരുന്നു ക്ലോഡിയോ റ്റമ്പുരീനി. 1970കളിലെ പട്ടാള ഏകാധിപത്യ നാളുകളില്‍ തീവ്രവാദി എന്ന് മുദ്രകുത്തി പട്ടാളക്കാര്‍ അയാളെ തട്ടിക്കൊണ്ടുപോയി തടവറയില്‍ പാര്‍പ്പിക്കുന്നു. തടവറയിലെ ക്രൂരമര്‍ദ്ദനം സഹിച്ചുള്ള ജീവിതം ശാരീരികമായി മാത്രമല്ല, മാനസികമായും അയാളെ തളര്‍ത്തി. ഈ തടവറയില്‍ നിന്ന് ഒരു മോചനം ഉണ്ടാവില്ലെന്ന് തിരിച്ചറിഞ്ഞ ക്ലോഡിയോ, മൂന്ന് സഹതടവുകാരോടൊപ്പം അതിസാഹസികമായി തടവുചാടുന്നു. വെറുമൊരു സിനിമാക്കഥ അല്ലിത്. 1970കളില്‍ താനനുഭവിച്ച നരകയാതനകളും സാഹസീകമായ രക്ഷപെടലുമെല്ലാം ക്ലോഡിയോ അയാളുടെ ആത്മകഥയില്‍ രേഖപ്പെടുത്തി. ക്ലോഡിയോ റ്റമ്പുരീനിയുടെ ആത്മകഥയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട്. ഇസ്രയേല്‍ ഏഡ്രിയന്‍ സീറ്റനൊ സംവിധാനം ചെയ്ത് 2006 ല്‍ പുറത്തുവന്ന സ്പാനിഷ് ചിത്രമാണ് ക്രോണിക്കിള്‍ ഓഫ് ആന്‍ എസ്കേപ്പ്. 2006 കാന്‍സ് ഫിലിം ഫെസ്റ്റിവലില്‍ പാം ഡി’ഓർ നുള്ള നാമനിർദ്ദേശവും ഈ ചിത്രത്തിന് ലഭിച്ചിട്ടുണ്ട്.