Desierto
ദേസീർട്ടോ (2015)

എംസോൺ റിലീസ് – 1451

Download

9418 Downloads

IMDb

6.1/10

അവരുടെ ആ യാത്ര ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുമോ എന്ന് ഒരു ഉറപ്പുമില്ല. കാരണം ആ യാത്രയിലുടനീളം അവരെ കൊല്ലാൻ തുനിഞ്ഞിറങ്ങിയത് അങ്ങനെയൊരുവനായിരുന്നു.

ഇന്നത്തെ അമേരിക്കൻ ജനതയുടെ പിആർ അഥവാ (പെർമനന്റ് റെസിഡൻസ്) ഉള്ള വലിയൊരു വിഭാഗം ആളുകളും ഒരുകാലത്ത് അയൽ രാജ്യങ്ങളിൽ നിന്നും മറ്റും അവിടെ കുടിയേറിപ്പാർത്തവരാണ്. അതിൽ ഏറ്റവും കൂടുതലായി കാണുന്നത് മെക്സിക്കക്കാരാണ്. അമേരിക്ക എന്നത് ഏവരെയും പോലെ തന്നെ മെക്സിക്കക്കാരുടേയും സ്വപ്ന ഭൂമിയാണ്. അന്നത്തെ അവരുടെ സ്വപ്നഭൂമിയിലേക്ക് മെക്സിക്കൻ അതിർത്തി താണ്ടി എത്താൻ ഇന്നത്തെപ്പോലെ ഒരുപാട് കടമ്പകളുടെ ആവശ്യം ഇല്ലായിരുന്നു. എന്നാൽ കാലം മാറിയതനുസരിച്ച് നിയമങ്ങൾക്കും വ്യവസ്ഥകൾക്കും ഒപ്പം അതിർത്തി സുരക്ഷാരീതികളും മാറി. യാത്രയിലുടനീളം പതിയിരിക്കുന്ന അപകടങ്ങൾക്കും ചതികൾക്കും ഒപ്പം മരുഭൂമിയിലെ പൂഴി മണലിനുള്ളിൽ നിന്ന് ഒരു സ്പർശനത്തിൽ തന്നെ മരണത്തിലേക്ക് കൊണ്ടെത്തിക്കുന്ന കൊടും വിഷപ്പാമ്പുകളെയും അതിജീവിച്ച് വേണം അവർക്ക് അവരുടെ സ്വപ്നങ്ങളിലേക്ക് കാലെടുത്ത് വെക്കാൻ.

ഇതിനെയൊക്കെ അതിജീവിക്കാനുള്ള മനസ്സോടെ തങ്ങളുടെ ലക്ഷ്യത്തിലേക്ക് ഇറങ്ങിത്തിരിക്കുന്ന ഒരുപറ്റം ആളുകളുടെ അതിജീവനത്തിന്റെ കഥയാണ് “ദെസീര്‍ട്ടോ”. എന്നാൽ അവിടെ അവരെ കാത്തിരിക്കുന്ന ആൾ ഈ പറഞ്ഞതിനൊക്കെ ഒരുപാട് മുകളിലായിരുന്നു. മനസാക്ഷി ഇല്ലായ്മ എന്നതിന്റെ മൂർത്തീ ഭാവം. ഒപ്പം അയാളുടെ സ്വഭാവത്തിനോടും രീതികളോടും പര്യായം എന്നോണം അല്ലെങ്കിൽ കിടപിടിച്ച് നിക്കുന്ന ഒരു നായയും !

കടപ്പാട് : മനുദാസ്

“രണ്ടു പരിഭാഷകർ ചെയ്ത രണ്ടു വ്യത്യസ്ത പരിഭാഷകളാണ് ഇത്.”