Don't Move
ഡോണ്ട് മൂവ് (2004)

എംസോൺ റിലീസ് – 2896

Download

8463 Downloads

IMDb

7/10

Movie

N/A

നഗരത്തിലെ തിരക്കുള്ള ഒരു ഡോക്ടറാണ് തിമൊത്തോ. ഒരു ദിവസം അയാളുടെ മകൾ ആഞ്ചല ഒരു അപകടത്തിൽപ്പെട്ട് ഗുരുതരവസ്ഥയിൽ തന്റെ ഹോസ്പിറ്റലിൽ അഡ്മിറ്റാകുന്നു, ആ മനോവിഷമത്തിൽ ജനലരികിൽ നിൽക്കവേ ഹോസ്പിറ്റലിന് പുറത്ത് അയാൾ ഒരു സ്ത്രീ ഇരിക്കുന്നത് കാണുന്നു. ആ ഒരു നിമിഷം തിമൊത്തോയുടെ മനസ്സ് ഒരുപാട് വർഷങ്ങൾ പിന്നിലേക്ക് പോയി.

സുന്ദരിയായ ഭാര്യ, നല്ലൊരു കുടുംബം, മികച്ച ജോലി, ജീവിതത്തിൽ എല്ലാ സുഖ സൗകര്യങ്ങളുമുള്ള അയാൾ തെരുവിൽ വെച്ചുകണ്ട ഇറ്റാലിയ എന്ന സ്ത്രീയിലേക്ക് നിമിഷനേരംകൊണ്ട് ആകൃഷ്ടനായി. അവിചാരിതമായി പരിചയപ്പെട്ട അവളെ അയാൾ മദ്യലഹരിയിൽ ബലാത്സംഗം ചെയ്തിട്ടും ഇറ്റാലിയക്ക് അയാളോട് യാതൊരു വിധ പരാതിയും ഇല്ലായിരുന്നു. എന്നാൽ വൈകാതെ തന്നെ അവർക്കിടയിൽ അതിരറ്റ ഒരു പ്രണയം ഉടലെടുക്കുന്നതോടെ കഥ മുന്നോട്ട് പോകുന്നു.

സെർജിയോ കാസ്റ്റെലിറ്റോ പെനെലൊപ്പി ക്രൂസ് എന്നിവർ മികച്ച അഭിനയം കാഴ്ച വെച്ച ഈ സിനിമ നായകനായ സെർജിയോ കാസ്റ്റെലിറ്റോ തന്നെയാണ് സംവിധാനവും ചെയ്തിരിക്കുന്നത്.