El Mariachi
എൽ മരിയാച്ചി (1992)

എംസോൺ റിലീസ് – 957

കഥ, തിരക്കഥ, സംഭാഷണം, സംഗീതം, വിശ്വല്‍ എഫക്ട്സ്, എഡിറ്റിങ്ങ്, കാമെറ, സൌണ്ട് എഡിറ്റിങ്ങ്, സ്റ്റില്‍ ഫോട്ടോഗ്രാഫി, സംവിധാനം എല്ലാം ഒരാള്‍. ചിത്രം ലോ ബജറ്റ്, ക്ലാസിക്ക്, സൂപ്പര്‍ ഹിറ്റ്, സിനിമാ വ്യവസായത്തെയാകെ ഇളക്കിമറിച്ചു, ന്യൂ വേവ്. ഇന്ന് അറിയപ്പെടുന്ന കലാകാരന്‍.

മഷേറ്റെ, സിന്‍ സിറ്റി, ഫ്രം ഡസ്ക് ടില്‍ ഡോണ്‍, പ്ലാനെറ്റ് ടെറര്‍, സ്പൈ കിഡ്സ് തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകന് മേല്‍ പറഞ്ഞ വിശേഷണങ്ങളെല്ലാം നേടിക്കൊടുത്ത അദ്ദേഹത്തിന്‍റെ ആദ്യ ചിത്രം. മരിയാചി(ഗായകന്‍). മയക്കുമരുന്ന് മാഫിയയാല്‍ തെറ്റിദ്ധരിക്കപ്പെട്ട് മാഫിയാ വാറിനിടയില്‍ പെട്ടുപോയ ഒരു മരിയാചിയുടെ കഥ.