Everybody Knows
എവരിബഡി നോസ് (2018)

എംസോൺ റിലീസ് – 988

ഭാഷ: സ്പാനിഷ്
സംവിധാനം: Asghar Farhadi
പരിഭാഷ: സിനിഫൈൽ
ജോണർ: ക്രൈം, ഡ്രാമ, മിസ്റ്ററി
Subtitle

686 Downloads

IMDb

6.9/10

അർജന്റീനയിൽ നിന്നും, ഇളയ സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ രണ്ടു മക്കളെയും കൂട്ടി സ്‌പെയിനിലെ ഒരു ഗ്രാമപ്രദേശത്തേക്ക് വന്നതാണ് ലോറ. വിവാഹം കഴിഞ്ഞ അന്ന് രാത്രി ആഘോഷത്തിനിടയിൽ, ലോറയുടെ പതിനാറുകാരിയായ മകളെ ആരോ രഹസ്യമായി തട്ടിക്കൊണ്ടുപോകുന്നു. തുടർന്ന്, അർജന്റീനയിൽ നിന്നും ലോറയുടെ ഭർത്താവ് അലഹാന്ദ്രോ സ്പെയിനിലേക്ക് വരുന്നു. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം കുടുംബത്തിനകത്തെ ചില നിഗൂഢതകൾ പുറത്തു കൊണ്ടുവരുന്നതോടെ പ്രശ്നങ്ങൾ സങ്കീർണമാകുന്നു.

ഓസ്‌കാറിന്‌ അർഹമായ The Salesman, A Separation അടക്കമുള്ള ചിത്രങ്ങൾ ഒരുക്കിയ വിഖ്യാത ഇറാനിയൻ സംവിധായകൻ അസ്ഗർ ഫർഹാദിയുടെ ആദ്യ സ്പാനിഷ് ചിത്രം. പെനിലോപ് ക്രൂസ്, ഹാവിയർ ബാർദം, റികാർഡോ ദാരിൻ തുടങ്ങിയ പ്രതിഭാധനരായ അഭിനേതാക്കളുടെ മികച്ച അഭിനയ മുഹൂർത്തങ്ങളാൽ സമ്പന്നമായ ‘എവരിബഡി നോസ്’, 2018 കാൻ ഫിലിം ഫെസ്റ്റിവലിൽ ഓപ്പണിംഗ് ഫിലിം ആയിരുന്നു.