Fermat's Room
ഫെർമാറ്റ്സ് റൂം (2007)

എംസോൺ റിലീസ് – 968

Download

1983 Downloads

IMDb

6.6/10

Movie

N/A

അക്കങ്ങളുടെ ശ്രേണിയെക്കുറിച്ചുള്ള പരീക്ഷയില്‍ വിജയിച്ച നാലു ഗണിതകാരന്മാരെ, എക്കാലത്തെയും ഏറ്റവും മികച്ച കടങ്കഥകള്‍ പരിഹരിക്കാനായി ഒത്തുകൂടുന്നതിനായി ഫെർമാറ്റ് എന്ന ഒരു നിഗൂഢനായ മനുഷ്യന്‍ ക്ഷണിക്കുന്നു. ഓരോരുത്തര്‍ക്കും – ഹിൽബെർട്ട്, പാസ്കൽ, ഗാൽവീസ്, ഒലിവ – എന്നിങ്ങനെ കോഡ് നാമങ്ങള്‍ നല്‍കപ്പെട്ടിരിക്കുന്നു ഒരു ദ്വീപിലുള്ള കളപ്പുരയിൽ ഒരുക്കിയ സകലസൌകര്യങ്ങളുമുള്ള മുറിയില്‍ അവര്‍ ഒത്തുചേരുന്നു. താമസിയാതെ അവരുടെ ആതിഥേയന്‍ ഫെര്‍മാറ്റും എത്തിച്ചേരുന്നു. അവരോന്നിച്ച് അത്താഴം കഴിച്ചശേഷം ഫെർമാറ്റിന് ആശുപത്രിയിൽ നിന്നും ഒരു കോൾ വരുന്നു. ഒരുണിക്കൂറിനുള്ളില്‍ മടങ്ങിവരുമെന്ന് പറഞ്ഞു അയാള്‍ പുറപ്പെടുന്നു. മുറിയില്‍ അവശേഷിക്കുന്ന നാലുപേര്‍ക്കും ഉത്തരം കണ്ടെത്താനുള്ള കടംകഥകള്‍ കിട്ടിത്തുടങ്ങുന്നു. നിശ്ചിതസമയത്തിനുള്ളില്‍ ഉത്തരം കണ്ടെത്തിയില്ലെങ്കില്‍ എന്തായിരിക്കും സംഭവിക്കുക ? 2007ഇല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രം ഫെര്‍മാറ്റ്സ് റൂം ലൂയിസ് പിട്രാഹിത, റോഡ്രിഗോ സോപീന എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന വേറിട്ട ഒരു ചലച്ചിത്രാനുഭാവമാണ് ഫെര്‍മാറ്റ്സ് റൂം.