God's Crooked Lines
ഗോഡ്സ് ക്രൂക്കഡ് ലൈൻസ് (2022)

എംസോൺ റിലീസ് – 3303

Download

8838 Downloads

IMDb

7.1/10

ദ ബോഡി (2012), ദി ഇന്‍വിസിബിള്‍ ഗസ്റ്റ് (2016), മിറാഷ് (2018) തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രസിദ്ധനായ ഒറിയോൾ പൗലോ 2022-ൽ സംവിധാനം ചെയ്‌ത് Bárbara Lennie അഭിനയിച്ച ഒരു സ്പാനിഷ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ഗോഡ്സ് ക്രൂക്കഡ് ലൈൻസ്. Lara Sendim-ന്റെ സഹകരണത്തോടെ ഒറിയോൾ പൗലോയും Guillem Clua യും ചേർന്ന് എഴുതിയ തിരക്കഥ 1979-ൽ Torcuato Luca de Tenaയുടെ ഇതേ പേരിലുള്ള നോവലിന്റെ ഒരു ചലച്ചിത്ര ആവിഷ്കാരമാണ്.
ഒരു മാനസികരോഗ ആശുപത്രിയിലെ ദുരൂഹ മരണം അന്വേഷിക്കാനായി പ്രൈവറ്റ് ഡീറ്റെക്ടീവായ ആലിസ് ഗൗൾഡ് (Bárbara Lennie) മാനസിക രോഗിയെന്ന വ്യാജേന ആശുപത്രിയിൽ കയറിപ്പറ്റുന്നതും, തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് സംവിധായകൻ പറയുന്നത്.
പതിഞ്ഞ താളത്തിൽ തുടങ്ങുന്ന ഈ ചിത്രം ക്ലൈമാക്സിനോട് അടുക്കുമ്പോൾ എല്ലാ ത്രില്ലർ നിമിഷങ്ങളും നൽകിക്കൊണ്ട് പ്രേക്ഷകനെ ചോദ്യചിഹ്നത്തിൽ നിർത്തുന്നതിൽ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്. ത്രില്ലർ പ്രേമികളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ഒറിയോൾ പൗലോ മാജിക്‌.