How Much Further
ഹൗ മച്ച് ഫർദർ (2006)

എംസോൺ റിലീസ് – 18

ഭാഷ: സ്പാനിഷ്
സംവിധാനം: Tania Hermida
പരിഭാഷ: ഡോ. ആശ കൃഷ്ണകുമാർ
ജോണർ: ഡ്രാമ
Download

1931 Downloads

IMDb

7/10

Movie

N/A

2006-ല്‍ താനിയ ഹെര്‍മിദ സംവിധാനം ചെയ്ത “ഹൗ മച്ച് ഫർദർ (Qué tan lejos)” പൂർണമായും ഇക്വഡോറിൽ ചിത്രീകരിച്ച ഒരു സ്പാനിഷ് റോഡ് മൂവിയാണ്. ‘മരിയ തെരേസ’ എന്ന സാഹിത്യവിദ്യാർത്ഥിനിയും ‘എസ്‌പെരാൻസോ’ എന്ന വിനോദസഞ്ചാരിയും ഒരു ബസ് യാത്രയ്ക്കിടയിൽ കണ്ടു മുട്ടുന്നു, യാത്രാമദ്ധ്യേ മറ്റൊരാൾ കൂടി അവർക്കൊപ്പം ചേരുന്നു. അവരുടെ വ്യക്തിത്വത്തിലെ അന്തരങ്ങളും ജീവിതത്തെക്കുറിച്ചുള്ള ചിന്താഗതികളും രാഷ്ട്രീയവും ഒരു രാജ്യത്തെ സംഭവവികാസങ്ങളെ തദ്ദേശീയനും സഞ്ചാരിയും നോക്കിക്കാണുന്നതിലെ അന്തരങ്ങളുമെല്ലാം ഹൃദ്യമായി അവതരിപ്പിക്കുന്ന ഈ സിനിമയിലുടനീളം ഇക്വഡോറിലെ പ്രകൃതിഭംഗി നമുക്ക് കാണാവുന്നതാണ്.