Innocent Voices
ഇന്നസെന്റ് വോയ്സസ് (2004)

എംസോൺ റിലീസ് – 684

Download

479 Downloads

IMDb

7.8/10

ആഭ്യന്തര കലാപം രൂക്ഷമായ എൽ സാൽവദോറിൽ 1980കളിൽ ഉണ്ടായ ഹീനമായ മനുഷ്യാവകാശ ലംഘനങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ഇന്നസെന്റ് വോയ്സസ്. സൈന്യവും ഗറില്ലകളും തമ്മിലുള്ള പോരാട്ടം കടുത്ത ഗ്രാമങ്ങളിലെ കുട്ടികളുടെ കണ്ണിലൂടെയാണ് കഥ പറയുന്നത്. അതിനാൽ ഈ യുദ്ധ കഥ കൂടുതൽ സത്യസന്ധമാണ്. കുഞ്ഞുങ്ങളുടെ കളിയും ചിരിയും, ഭയവും നിസ്സഹായതയും ആയി മാറുന്ന ഹൃദയഭേദകമായ കഥ. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കൊച്ചുകുട്ടികളെ നിർബന്ധിത പട്ടാള സേവനത്തിനെടുക്കുന്ന പ്രവണത നമ്മൾ കേട്ടിട്ടുപോലും ഉണ്ടാകില്ല. ഭീകരത അതിന്റെ പൂർണതയിൽ തന്നെ ചിത്രീകരിച്ചിരിക്കുന്നു. മനോഹരമായ ഛായാഗ്രാഹണം. ഹൃദയത്തിൽ തൊടുന്ന പശ്ചാത്തല സംഗീതം. പട്ടാളക്കാരേക്കാൾ, തോക്കേന്തിയ ഗറില്ലകളേക്കാൾ ശക്തരായ സ്ത്രീകൾ, മനസ്സിൽ ഒരു നൊമ്പരമായി എന്നും നിൽക്കും ഈ സിനിമ.