Ixcanul
ഇക്സ്കാനള്‍ (2015)

എംസോൺ റിലീസ് – 687

ഭാഷ: സ്പാനിഷ്
സംവിധാനം: Jayro Bustamante
പരിഭാഷ: സിദ്ധീഖ് അബൂബക്കർ
ജോണർ: ഡ്രാമ
Subtitle

548 Downloads

IMDb

7.1/10

Movie

N/A

ജെയ്‌റോ ബസ്റ്റാമന്റ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ഗ്വാട്ടമാലൻ ചലച്ചിത്രമാണ് ഇക്സ്കാനള്‍ (അഗ്നിപർവ്വതം).
65 ആം ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ പ്രധാന മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ഈ ചിത്രം ആൽഫ്രഡ് ബൌർ സമ്മാനം നേടി. 88-ാമത് അക്കാദമി പുരസ്കാരത്തിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഗ്വാട്ടിമാലൻ പ്രവേശനത്തിനായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും നോമിനേഷൻ ചെയ്യപ്പെട്ടിട്ടില്ല. മായൻ ഭാഷാ കുടുംബത്തിലെ കഖിചെൽ ഭാഷയിലുള്ള ആദ്യ ചലച്ചിത്രമാണ് ഇത്.
ആധുനിക ലോകത്തുനിന്നും അകന്ന് അഗ്നിപർവ്വതത്തിന്‍റെ ചെരിവുകളിൽ കാപ്പി കൃഷി ചെയ്യുന്ന മാതാപിതാക്കളായ മാനുവേൽ, ജുവാന എന്നിവരോടൊപ്പമാണ് കൗമാരകാരിയായ മരിയ താമസിക്കുന്നത്.അവരുടെ സൂപ്പർവൈസറായ ഇഗ്നാസിയോയുമായി മരിയയുടെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്.
എന്നാൽ അമേരിക്കയിലേക്ക് കുടിയേറാൻ പോകുന്ന പെപെയുടെ കൂടെ അമേരിക്കയിലേക്ക് പോവാനാണ് അവൾക്ക് ആഗ്രഹം.
അതിന് പെപ്പെയെ സമ്മതിപ്പിക്കാനുള്ള അവളുടെ ശ്രമങ്ങൾക്കൊടുവിൽ ഒരു ദിവസം രാത്രി മദ്യപിച്ച് ലക്കുകെട്ട അവനുമായി മരിയ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു. തത്ഫലമായി അവൾ ഗര്ഭിണിയാവുന്നു. അവിടെ നിന്നും മരിയയ്ക്ക് സങ്കീർണ്ണമായ കാര്യങ്ങൾ തുടങ്ങുന്നു.