Jamón, Jamón
ഹാമോൺ ഹാമോൺ (1992)

എംസോൺ റിലീസ് – 2371

Download

23913 Downloads

IMDb

6.4/10

1992-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് റൊമാന്റിക് കോമഡി ഡ്രാമ ചിത്രമാണ് ഹാമോൺ ഹാമോൺ

ധനികരും സ്വന്തമായി വലിയൊരു അണ്ടർവെയർ കമ്പനിയുമുള്ള ദമ്പതികളുടെ മകനായ ഹോസെ ലൂയിസിന് അവിടത്തെ തൊഴിലാളി പെൺകുട്ടിയായ സിൽവിയയോട് കടുത്ത പ്രണയം. അങ്ങനെ ഒരുനാൾ സിൽവിയ ഗർഭിണിയായി. കാര്യം വീട്ടിൽ അറിയിച്ചു. തന്റെയും അവളുടെയും വിവാഹം എത്രയും വേഗം നടത്തിതരാൻ തന്റെ മകൻ (ഹോസെ ലൂയിസ്) മാതാപിതാക്കളോട് പറയുന്നു. എന്നാൽ അമ്മക്ക് അതിനോട് ഒട്ടും താൽപ്പര്യമില്ല. പക്ഷേ മകന് അവളോടുള്ള പ്രേമം അസ്ഥിക്കുപിടിച്ചിരിക്കുകയാണെന്ന് മനസ്സിലാക്കിയ അമ്മ അവന്റെ മനസ്സ് മാറ്റുന്നതിന് പകരം പെണ്ണിന്റെ മനസ്സ് മാറ്റാൻ തീരുമാനിച്ചു. അതിനായി ഒരു വഴിയും കണ്ടുപിടിച്ചു. തങ്ങളുടെ അണ്ടർവെയർ കമ്പനിയുടെ മോഡലായ റൗൾ ഗോൺസാലസിനെ കൊണ്ട് അവളെ പ്രേമിപ്പിക്കുക എന്നിട്ട് മകനെ ഇതിൽ നിന്നും പിന്തിരിപ്പിക്കുക. പക്ഷേ സംഭവം പിന്നീട് കൈവിട്ടുപോവുകയും ചെയ്യുന്നു.