എം-സോണ്‍ റിലീസ് – 464

ഭാഷ | സ്പാനിഷ് |
സംവിധാനം | Guillem Morales |
പരിഭാഷ | സുഭാഷ് ഒട്ടുംപുറം |
ജോണർ | ഹോറർ, മിസ്റ്ററി, ത്രില്ലർ |
ഗ്വില്ലം മൊറാലസ് സംവിധാനം ചെയ്ത് 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് Mystery-Thriller ആണ് ജൂലിയാ’സ് ഐയ്സ്(Los ojos de Julia). പതിയെ പതിയെ കാഴ്ച്ച നഷ്ട്ടമായിക്കൊണ്ടിരിക്കുന്ന ഒരു സ്ത്രീ, വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്റെ ഇരട്ട സഹോദരിയുടെ ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. ബെലെന് റൂദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂയിസ് ഹോമര്‍, പാബ്ലോ ഡെര്ഖ്വി, ഫ്രാന്‍സിസ് ഒരേല തുടങ്ങിയര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒരിയോള്‍ പൌലോ,
ഗ്വില്ലം മൊറാലസ് എന്നിവരാണ് കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. വളരെ പ്രേക്ഷക പ്രശംസ നേടിയ ചിത്രം, പതിനൊന്നോളം നോമിനേഷനുകളും നേടിയിട്ടുണ്ട്.