Kidnapped
കിഡ്നാപ്പ്ഡ് (2010)

എംസോൺ റിലീസ് – 1235

IMDb

6.4/10

Movie

N/A

കിഴക്കന്‍ യൂറോപ്യന്‍ വംശജരായ മുഖംമൂടി ധരിച്ച മൂന്ന് അക്രമികള്‍ ഒരു വീടിനുള്ളില്‍ അതിക്രമിച്ചു കയറി ഗൃഹനാഥനെയും ഭാര്യയെയും മകളേയും ബന്ദികളാക്കുന്നു. വീട്ടിനുള്ളിലെ വിലപിടിച്ച വസ്തുക്കള്‍ മോഷ്ടിച്ച ശേഷം ഒരുവന്‍ ഗൃഹനാഥനെയും കൂട്ടി എല്ലാവരുടെയും ക്രെഡിറ്റ് കാര്‍ഡുകളുമായി എടിഎമ്മില്‍ നിന്ന് പണമെടുക്കാനായി പുറത്തേക്ക് പോകുന്നു. പിന്നീട് വീടിനുള്ളില്‍ അരങ്ങേറുന്നത് അങ്ങേയറ്റം സംഭ്രമജനകമായ നിമിഷങ്ങളാണ്.

മിഗ്വല്‍ ഏഞ്ചല്‍ വിവാസിന്‍റെ സംവിധാനത്തില്‍ 2010 ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ഹൊറര്‍-ത്രില്ലറാണ് കിഡ്നാപ്പ്ഡ്. വയലന്‍സിന്‍റെ അതിപ്രസരമുള്ളതിനാല്‍ എല്ലാത്തരം കാഴ്ചക്കാര്‍ക്കും അനുയോജ്യമായിരിക്കണമെന്നില്ല.