എം-സോണ്‍ റിലീസ് – 1442
ത്രില്ലർ ഫെസ്റ്റ് – 49
ഭാഷ | സ്പാനിഷ് |
സംവിധാനം | Rodrigo Sorogoyen |
പരിഭാഷ | സുമന്ദ് മോഹൻ |
ജോണർ | ആക്ഷൻ, അഡ്വെഞ്ചർ, ക്രൈം |
2011 വേനൽക്കാലത്ത് പോപ്പ് 14മന്റെ സ്പെയിൻ സന്ദർശനത്തോടനുബന്ധിച്ചാണ് കഥ നടക്കുന്നത്. നഗരത്തിൽ വൃദ്ധയായ സ്ത്രീകൾ ക്രൂരമായ രീതിയിൽ കൊല്ലപ്പെടുന്നത് അധികാരികൾക്ക് വലിയ തലവേദനയാകുന്നു. കേസന്വേഷണം ഏറ്റെടുക്കുന്ന റൊസാരിയോക്കും, വെലാർഡോക്കും യാതൊരുവിധ തെളിവുകളും ലഭിക്കുന്നില്ല. വീണ്ടും സമാനരീതിയിൽ കൊലപാതകങ്ങൾ അരങ്ങേറുന്നു. ആരാണ് ഈ കൊലകൾക്കെല്ലാം പിന്നിൽ? തങ്ങൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളെ അതിജീവിച്ച് അന്വേഷണോദ്യോഗസ്ഥർക്ക് കേസ് തെളിയിക്കാനാകുമോ?
അന്വേഷണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ അവരുടെ വ്യക്തി ജീവിതത്തിലൂടെയും കഥ പറഞ്ഞു പോകുന്ന ഈ ചലച്ചിത്രം നിരൂപകർക്കിടയിൽ മികച്ച പ്രതികരണം നേടുകയും, മികച്ച സംവിധാനത്തിനുള്ള അവാർഡുകൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.