One Hundred Years of Solitude Season 1
വൺ ഹൺഡ്രഡ് ഇയേഴ്സ് ഓഫ് സോളിറ്റ്യൂട് സീസൺ 1 (2024)
എംസോൺ റിലീസ് – 3583
| ഭാഷ: | സ്പാനിഷ് |
| നിർമ്മാണം: | Netflix |
| പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
| ജോണർ: | ഡ്രാമ, ഫാന്റസി, ഹിസ്റ്ററി |
One Hundred Years of Solitude Part – 1
വിഖ്യാത കൊളംബിയൻ സാഹിത്യകാരൻ ഗബ്രിയേൽ ഗാർസിയ മാർക്വസിന്റെ മാസ്റ്റർ പീസായി നിരൂപകർ വിലയിരുത്തുന്ന നോവലാണ് ഏകാന്തതയുടെ നൂറ് വർഷങ്ങൾ (One Hundred years of Solitude). സ്പാനിഷ് ഭാഷയിൽ 1967-ൽ പുറത്തിറങ്ങിയ ഈ നോവൽ 1982-ലെ സാഹിത്യ നൊബേൽ പുരസ്കാരം മാർക്വസിനു നേടിക്കൊടുക്കുന്നതിൽ നിർണായകമായി.
സാങ്കല്പിക ഗ്രാമമായ മാക്കോന്തോയിലെ ബ്വെന്തീയ കുടുംബത്തിന്റെ ഏഴു തലമുറകളുടെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്പാനിഷ് ഭാഷയിൽ പ്രസിദ്ധീകരിച്ച ഈ നോവൽ പിന്നീട് 37ൽ അധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയുണ്ടായി.
ഏകാന്തതയുടെ നൂറ് വർഷങ്ങൾ, കൊളംബിയയുടെ ചരിത്രം തന്നെയായാണ് കണക്കാക്കുന്നത്. സ്പാനിഷ് കോളനി വൽക്കരണത്തിനുശേഷം ലാറ്റിനമേരിക്കയിൽ ഉണ്ടായ സാംസ്കാരിക, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, ഈ നോവൽ വരച്ചു കാട്ടുന്നുണ്ട്.മാജിക്കൽ റിയലിസം എന്ന സാഹിത്യ രീതിയിൽ പിറവിയെടുത്ത ഈ നോവലിന്റെ ചലച്ചിത്ര ആവിഷ്കാരം നിർമ്മിച്ചിരിക്കുന്നത് നെറ്റ്ഫ്ലിക്‌സാണ്.
