Prayers for the Stolen
പ്രെയേഴ്സ് ഫോർ ദ സ്റ്റോളൻ (2021)

എംസോൺ റിലീസ് – 3524

Download

1929 Downloads

IMDb

7.3/10

പ്രകൃതി ഭംഗിയുണ്ടെങ്കിലും ആൾതാമസം കുറഞ്ഞ കലാപകലുഷിതമായ മെക്‌സിക്കോയിലെ വിദൂരമായ ഒരു ഒറ്റപ്പെട്ട പർവതനഗരത്ത് താമസിക്കുന്ന മൂന്ന് പെൺകുട്ടികളാണ് അനയും മരിയയും പൗളയും. അവിടെ താമസിക്കുന്നവരുടെ പ്രധാന ഉപജീവനമാർഗം, മയക്കുമരുന്നായ കറുപ്പ് ഉണ്ടാക്കുന്ന പോപ്പി ചെടിയുടെ പാടങ്ങളിലെ ജോലിയാണ്. ഗവണ്മെന്റിന് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഗ്രാമം, മയക്കുമരുന്നു മാഫിയയുടെയും പെൺകുട്ടികളെ കടത്തിക്കൊണ്ടു പോകുന്ന സംഘങ്ങളുടെയും കീഴിലാണ്. അതിനാൽ തന്നെ ഗ്രാമവാസികളുടെ ജീവിതം എപ്പോഴും ഭീതിയിലാണ്. മതിയായ വിദ്യാഭ്യാസം നേടാൻ പോലും സാഹചര്യം ഇല്ലാത്ത ഗ്രാമത്തിലെ കുട്ടികളായ മൂന്നു പെൺസുഹൃത്തുക്കളുടെ കണ്ണുകളിലൂടെ കലാപകലുഷിതമായ ഒരു ഭൂപ്രദേശത്തെ നോക്കിക്കാണുകയാണ് ചിത്രത്തിൽ.