Reinas
റെയ്നാസ് (2005)

എംസോൺ റിലീസ് – 1223

Download

672 Downloads

IMDb

6.5/10

2005 പുറത്തിറങ്ങിയ Queens (സ്പാനിഷിൽ Reinas ) എന്ന ചിത്രം ഒരു റൊമാൻറിക്ക് – സെക്സ് – കോമഡി ഫിലിമാണ്. തികച്ചും വിനോദത്തിനു വേണ്ടി മാത്രം കാണാവുന്ന ഈ ചിത്രം 5 അമ്മമാരുടെയും അവരുടെ ആൺ മക്കളുടേയും കഥ പറയുന്നു.
സ്വന്തം ആൺമക്കളുടെ സമൂഹ വിവാഹത്തിൽ പങ്കെടുക്കാൻ പല കോണുകളിൽ നിന്ന് ഒരിടത്ത് എത്തിച്ചേരുന്ന വിചിത്ര സ്വഭാവമുള്ള 5 അമ്മമാർ. ആ വിവാഹത്തിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം ആ രാജ്യത്ത് ആദ്യമായാണ് അത്തരമൊരു വിവാഹം നടക്കുന്നത് !

ജഡ്ജിയായ ഒരമ്മ,സിനിമാ നടിയായ ഒരമ്മ, മകന്റെ കല്യാണത്തിന് വീട്ടിലെ മുഴുവൻ പെട്ടിയും കൂടെ പട്ടിയേയും കൊണ്ടു വരുന്ന ഒരമ്മ, ഹോട്ടലുടമയായ ഒരമ്മ,പിന്നെ ഏതാണുങ്ങളേ കണ്ടാലും വളയ്ക്കുന്ന “രോഗ”മുള്ള ഒരമ്മ.. ഈ അമ്മമാരുടേയും അവരുടെ മക്കളുടേയും സ്വഭാവങ്ങളും ബന്ധങ്ങളും പ്രണയങ്ങളും ഒക്കെ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ നർമ്മത്തിൽ ചാലിച്ച് പറഞ്ഞു പോകുന്നു.കൂടെ മരിലിന എന്ന പട്ടിയും ഒരു പ്രധാന കഥാപാത്രമായി വരുന്നുണ്ട്..!