എം-സോണ്‍ റിലീസ് – 316

ഭാഷ | സ്പാനിഷ് |
സംവിധാനം | Cary Joji Fukunaga (as Cary Jôji Fukunaga) |
പരിഭാഷ | രാഹുൽ രാജ് |
ജോണർ | ക്രൈം, ഡ്രാമ |
അമേരിക്കനായ ജപ്പാന്‍ വംശജനായ പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും പ്രൈം ടൈം എമ്മി അവാര്‍ഡ് ജേതാവുമായ കാരി ജോജി ഫുക്കുനാഗ സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമാണ് സിന്‍ നോമ്പ്രേ. മെക്സിക്കൻ ഗ്യാംഗുകൾ തമ്മിലുള്ള വൈരത്തിൻറെ ഇരകളാകേണ്ടി വന്ന വിൽ എന്ന ചെറുപ്പക്കാരൻറെയും സേറ എന്ന പെൺകുട്ടിയുടെയും കഥയാണ് ചിത്രം പറയുന്നത്. ട്രെയിൻ കൊള്ളയടിക്കാനെത്തുന്ന വിൽ അവിചാരിതമായി സേറയെ കണ്ടുമുട്ടുന്നു. എതിർഗ്യാംഗിൻറെ നോട്ടപ്പുള്ളിയായ വില്ലിൻറെ ജീവിതത്തിലേക്ക് സേറ കടന്നുവരുന്നതോടുകൂടിയുണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ചിത്രം മുന്നോട്ടു നീങ്ങുന്നു. കാരി ഫുക്കുനാഗയുടെ ആദ്യ മുഴുനീള ചലച്ചിത്രം കൂടിയാണ് സിൻ നോമ്പ്രേ