The Corpse Of Anna Fritz
ദ കോർപ്സ് ഓഫ് അന്ന ഫ്രിറ്റ്സ് (2015)
എംസോൺ റിലീസ് – 573
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Hèctor Hernández Vicens |
പരിഭാഷ: | സുഭാഷ് ഒട്ടുംപുറം |
ജോണർ: | ഡ്രാമ, ത്രില്ലർ |
യുവ മനസ്സുകളെ കീഴടക്കിയ പ്രമുഖ നടി പെട്ടെന്നൊരു ദിവസം അപ്രതീക്ഷിതമായി മരണമടയുന്നു.. മരണ കാരണം അവ്യക്തമായതിനെ തുടർന്ന് അടുത്ത ദിവസം പോസ്റ്റുമാർട്ടം നടത്തുന്നതിന് വേണ്ടി അവളുടെ ശവ ശരീരം പ്രമുഖ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിക്കുന്നു. അവിടെ അസിസ്റ്റന്റ് nurse ആയി ജോലി ചെയ്യുന്ന ചെറുപ്പക്കാരൻ അവളുടെ മൃത ശരീരത്തിന്റെ ഫോട്ടോ എടുത്ത് അയാളുടെ രണ്ട് കൂട്ടുകാർക്ക് അയച്ചു കൊടുക്കുന്നു. തുടർന്ന് അവർ മൂന്ന് പേരും അവളുടെ നഗ്നമായ മൃത ശരീരം കാണാൻ വേണ്ടി മോർച്ചറിയിൽ കയറി പറ്റുന്നു. അവിടെ വെച്ച് അവരിലൊരാൾക്ക് ആ മൃത ശരീരത്തെ ഭോഗിക്കാൻ ആഗ്രഹം തോന്നുന്നു. മനസ്സിൽ കൊണ്ടു നടന്ന നടിയുടെ ശരീരം മുന്നിൽ കിടക്കുമ്പോൾ തന്‍റെ കാമം അടിക്കിപ്പിടിക്കാൻ സാധിക്കാതെ അയാൾ അതിന് തുനിയുന്നു. തുടർന്ന് ആ രാത്രിയിൽ അവിടെ നടക്കുന്ന അപ്രതീക്ഷിത സംഭവ വികാസങ്ങളിലൂടെ ചിത്രം മുന്നോട്ട് പോകുന്നു .