• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Golden Dream / ദ ഗോള്‍ഡന്‍ ഡ്രീം (2013)

March 27, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 689

പോസ്റ്റർ: ഫൈസൽ കിളിമാന്നൂർ
ഭാഷസ്പാനിഷ്
സംവിധാനം Diego Quemada-Díez
പരിഭാഷസുനിൽ നടക്കൽ
ജോണർഡ്രാമ

7.7/10

Download

സ്വപ്നങ്ങളെ പിന്തുടർന്ന് സമൃദ്ദിയുടെ വിളനിലങ്ങളിലേയ്ക്ക് കുതിക്കുവാനുള്ള മനുഷ്യന്റെ അഭിനിവേശം ചിലപ്പോൾ ചരിത്രമാകാറുണ്ട്. അടയാളപ്പെടുത്താനാകാതെ മാഞ്ഞുപോകുന്ന സഹസ്രങ്ങളുടെ ദുരിത പർവ്വങ്ങൾക്ക് മുകളിൽ എഴുന്ന് നിൽക്കുന്ന അപൂർവ്വങ്ങളായ സ്വപ്ന സാഫല്യങ്ങളെയാണ് തുടർന്നുള്ള തലമുറകൾ ഏറ്റു പാടുന്നതും , അഗ്നിയായി ഉള്ളിൽ കെടാതെ സൂക്ഷിക്കുന്നതും. സുന്ദരവും , സമ്പന്നവുമായ ഒരു സുവർണ്ണ സ്വപ്നത്തിനു പിറകെ കാലടികൾ തീർക്കാൻ യുവത്വത്തിന് ചോദന നൽകുന്നതും ഇത്തരം സ്തുതി ഗീതങ്ങൾ തന്നെയാകണം.
അമേരിക്കയെന്ന സ്വപ്നഭൂമി (?) തേടി യാത്രയാകുന്ന മൂന്നു “ഗ്വാട്ടിമാലക്കാരായ” യുവതയുടെ ആവേശകരമായ അനുഭവം പ്രേക്ഷകന് പകരുന്ന THE GOLDEN DREAM(2013) എന്ന മെക്സിക്കൻ സിനിമ, റോഡ്‌ മൂവി വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നാണ്. ഗ്വാട്ടിമാല , മെക്സിക്കോ എന്നിവയുടെ പ്രാന്തതയിലൂടെ ചിന്നം വിളിച്ചു പായുന്ന യന്ത്ര പുഴുവിന് മുകളിലിരുന്ന് അവർ കാണുന്ന കാഴ്ചകളും , നേരിടുന്ന നടുക്കമുണർത്തുന്ന യാഥാർത്ഥ്യങ്ങളും കാതങ്ങൾക്കിപ്പുറം നമ്മുടെ ഉള്ളിലും അലയടിക്കുന്ന തരത്തിൽ ഈ യാത്രയിലേയ്ക്ക് നമ്മെയും പിടിച്ചുയർത്തുന്ന ദൃശ്യാനുഭവമായി മാറുന്നു ഈ സിനിമ.
ചേരി ജീവിതം തീർക്കുന്ന ദാരിദ്ര്യ- കൂനകളിൽ നിന്നും വമിക്കുന്ന ദുർഗന്ധം മൂലം നിൽക്കുന്നത് പോലും അസഹനീയമാകുമ്പോഴാണ് , സ്വപ്നങ്ങളെ പിന്തുടരാനുള്ള ലളിത യുക്തിയിലേയ്ക്ക് ജുവാൻ, സാറ, സാമുവൽ എന്നിവർ പിച്ച വെയ്ക്കുന്നത്. ഓസ്‌വ്വാൾഡോ എന്ന പേരിൽ ആണ്‍വേഷം കെട്ടിയാണ് സാറ യാത്രയ്ക്കൊരുങ്ങുന്നത്. ഈ മൂവർ സംഘത്തിലേയ്ക്ക് ഭാഷയറിയാത്ത CHAUK എന്ന റെഡ് ഇന്ത്യൻ യുവാവ്‌ കൂടിയെത്തുമ്പോൾ , ഈ സിനിമയിലെ ചേരുവകൾക്ക് വേണ്ട നാൽവർ സംഘമായി അവർ പരിണമിക്കുന്നു. ഇത്തരം യാത്രകൾ അതിന്റെ കഠിന യാഥാർത്യങ്ങളെ പുൽകുമ്പോഴും ഒരു പിന്മാറ്റത്തെക്കുറിച്ച് അവർ ചിന്തിക്കാത്തത്, അവരെ ഈ യാത്രകളിലെയ്ക്ക് നയിക്കുന്ന നിറം കുറഞ്ഞ ജീവിത സാഹചര്യങ്ങൾ തന്നെയാണെന്ന് മനസ്സിലാക്കാം. ശക്തിയെയും, മനക്കരുത്തിനെയും ചേർത്ത് പിടിക്കുന്ന “ഡാർവീനിയൻ” നീതിയുടെ വിളയാട്ട ഭൂമികളാണ് നമുക്ക് ഈ യാത്രയിൽ എങ്ങും തെളിഞ്ഞു കാണാനാവുന്നത്.എച്ചില് തിന്നു ജീവിക്കുന്നവനെ കൊള്ളയടിക്കുന്ന കൊടും ക്രൂരത രംഗ പ്രവേശം നടത്തുന്ന ഫ്രൈമുകൾ നമ്മിൽ വെറുപ്പിന്റെയും , നൊമ്പരങ്ങളുടെയും നിശ്വാസങ്ങൾ തീർക്കുന്നവയായിരുന്നു. സ്നേഹവും, വിശ്വാസവും,വഞ്ചനയും ആപേക്ഷികവും അവസരോചിതവുമായ അപ്രവചനീയതയായി അവതരിക്കുന്നത് നടുക്കമുണർത്തുന്നു. ഈ ദുർഘട പാതയിലെ ഇരുണ്ട യാഥാർത്യങ്ങളെ അവർ എങ്ങനെ നേരിടുന്നുവെന്നതും , ഈ യാത്രയുടെ അന്ത്യവുമാണ് നമുക്കായി ഈ സിനിമ ഒരുക്കിയ സസ്പെൻസ്.
ദേശാന്തര ഗമനങ്ങളെ അധികരിച്ചുള്ള ഇത്തരം റോഡ്‌ മൂവികൾ കാണുമ്പോൾ സാധാരണ മനസ്സിൽ പതിയാറുള്ള കാഴ്ചകൾക്കപ്പുറം ഹൃദയത്തെ സ്പർശിക്കുന്ന ഒരു സിനിമാ കാഴ്ചയാണ് ദ ഗോള്‍ഡന്‍ ഡ്രീം (2013).

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, LatinamericanFest, Spanish Tagged: Sunil Nadakkal

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]