The Legacy of the Bones
ദ ലെഗസി ഓഫ് ദ ബോൺസ് (2019)

എംസോൺ റിലീസ് – 3348

ഭാഷ: സ്പാനിഷ്
സംവിധാനം: Fernando González Molina
പരിഭാഷ: വിഷ്ണു ഷാജി
ജോണർ: ക്രൈം, ഡ്രാമ
Download

10492 Downloads

IMDb

6.4/10

Fernando González Molina യുടെ സംവിധാനത്തിൽ 2019-ൽ പുറത്തിറങ്ങിയ സ്പാനിഷ് ക്രൈം-ത്രില്ലർ ചിത്രമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ബസ്താൻ ട്രിളജിയിലെ ആദ്യ ചിത്രമായ ‘ദി ഇൻവിസിബിൾ ഗാർഡിയന്റെ (2017)‘ രണ്ടാം ഭാഗമാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘. ആദ്യഭാഗത്തിലെ കഥയും കഥാപാത്രങ്ങളും, കഥാപരിസരങ്ങളും രണ്ടാം ഭാഗത്തിലും വരുന്നതിനാൽ ആദ്യഭാഗം കണ്ടതിനു ശേഷമേ രണ്ടാം ഭാഗമായ ‘ദ ലെഗസി ഓഫ് ദ ബോൺസ്‘ കാണാവൂ. പ്രസവ അവധി കഴിഞ്ഞ് ജോലിയിൽ തിരിച്ചെത്തിയ ഇൻസ്‌പെക്ടറായ അമേയ സാൽസാറിന്, സമാനമായ രീതിയിൽ നടക്കുന്ന ആത്മഹത്യകളുടെ ഒരു പരമ്പര അന്വേഷിക്കേണ്ടി വരുന്നു. അന്വേഷണം മുന്നോട്ട് പോകുന്തോറും ബസ്താൻ താഴ്‌വരയിലെ നിഗൂഢതകളും അവളിലൂടെ ചുരുളഴിയുന്നു.

ട്രിളജി ആയതിനാൽ മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരം നൽകാതെ മൂന്നാം ഭാഗമായ ‘Offering to the Storm(2020)’ ലേക്ക് വഴി തെളിച്ചു കൊണ്ടാണ് ‘ദ ലെഗസി ഓഫ് ദ ബോൺസ്‘ അവസാനിക്കുന്നത്. ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം.

NB: 🔞രംഗങ്ങൾ ഉള്ളതിനാൽ പ്രായപൂർത്തിയായവർ കാണുക.