• Skip to primary navigation
  • Skip to main content
  • Skip to footer
എംസോൺ

എംസോൺ

ലോകസിനിമയുടെ മലയാള ജാലകം

  • പരിഭാഷകൾ
    • സീരീസുകൾ
    • Advanced Filter
    • പരിഭാഷ ഡൗൺലോഡുകൾ
  • സംശയങ്ങൾ
    • എംസോൺ സബ് എഡിറ്റർ ആപ്ലിക്കേഷൻ
    • കുറിപ്പുകൾ
    • വിശദീകരണങ്ങൾ
  • ഫെസ്റ്റുകൾ
  • മലയാളസിനിമകൾ
  • പരിഭാഷകൾ അയക്കാൻ
    • ആദ്യമായി അയക്കുന്നവർക്ക്
    • സബ്ടൈറ്റിൽ സ്റ്റാറ്റസ്
    • നമ്മുടെ പരിഭാഷകർ
  • ഞങ്ങളെക്കുറിച്ച്

The Milk of Sorrow / ദ മില്‍ക്ക് ഓഫ് സോറോ (2009)

March 26, 2018 by Sojan Pallathu

എം-സോണ്‍ റിലീസ് – 688

പോസ്റ്റർ: പ്രവീൺ അടൂർ
ഭാഷസ്പാനിഷ്
സംവിധാനം Claudia Llosa
പരിഭാഷശ്രീധർ
ജോണർഡ്രാമ, മ്യൂസിക്

6.7/10

Download

2009 ൽ പുറത്തിറങ്ങിയ പെറുവിയൻചലച്ചിത്രം ആണ് ദ മിൽക്ക് ഓഫ് സോറോ(സ്പാനിഷ്: La Teta Asustada) . സ്പാനിഷ് ഭാഷയിൽ ആണ് ഈ സിനിമ നിർമിച്ചിരിക്കുന്നത് .ക്ലോഡിയ ലോസ ആണീ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.പ്രസിദ്ധ പെറുവിയൻ എഴുത്തുകാരനായ മറിയോ വർഗോസ് ലോസയുടെ മരുമകൾ കൂടിയായ ക്ലോഡിയയുടെ രണ്ടാമത്തെ കഥാ ചിത്രമാണ് ദ മിൽക്ക് ഓഫ് സോറോ.ഹാർവാർഡ് സർവകലാശാലയിലെ നരവംശശാസ്‌ത്ര വിഭാഗത്തിൽ അസോസിയേറ്റ് പ്രൊഫസറും ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ജസ്‌റ്റീസിന്റെ പ്രാക്‌സിസ് ഡയരക്‌റ്ററുമായ കിംബെർലി തിയോഡോൺ രചിച്ച എൻത്രെ പ്രൊജിമോസ് എന്ന പുസ്‌തകമാണ് സിനിമക്ക് ആധാരമായത് .
ആഭ്യന്തര ഭീകരതയുടെ നാളുകളിൽ ബലാത്കാരത്തിന് വിധേയയായ സ്ത്രീ ജന്മം നൽകിയ FAUSTA-യാണ് നമ്മുടെ നായിക. ഭീതിയുടെ ലാവണങ്ങളിൽ പിറന്നു വീണ അവൾക്ക് മാതാവിനെ ആവേശിച്ച ആ കാലഘട്ടത്തിന്റെ രോഗം (“ഭയം”) മുലപ്പാലിലൂടെ പകർന്നു കിട്ടിയിരിക്കുകയാണ്. അമ്മയോടൊപ്പം പാട്ടുകൾ പാടി പ്രതിരോധങ്ങൾ തീർത്തിരുന്ന അവളെയും , അവളുടെ സന്തത സഹചാരിയായ “ഭീതിയെയും” തനിച്ചാക്കി അനശ്വരതയെ പുൽകുകയാണ് അമ്മ. അവളുടെ ചെറിയ ആഗ്രഹങ്ങളും, ചുറ്റുപാടുകളും, രോഗവും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം കലർന്ന വായു ഉച്വ സിക്കാൻ അവളെ നിർബന്ധിക്കുകയാണ്.
ഭീകരത അവശേഷിപ്പിച്ച ഭീതിയുടെ ചോരക്കറ തങ്ങിനിൽക്കുന്ന FAUSTA-യുടെ കണ്ണുകൾ ഭൂതകാലത്തെ വിചാരണ ചെയ്യാൻ പ്രാപ്തമായവയായിരുന്നു. സിനിമയുടെ പ്രമേയം “ഭയം” ,”വിഷാദം” എന്നിവയോട് ഐക്യപ്പെടുന്നവയാണെങ്കിലും , ആഹ്ലാദത്തിന്റെയും , ആഘോഷങ്ങളുടെയും ദരിദ്രക്കാഴ്ചകൾ പെറുവിയൻ ജനതയുടെ വിവാഹ ചിത്രങ്ങളിലൂടെ വരച്ചു കാട്ടി ഐറണി സൃഷ്ട്ടിക്കാനും ശ്രമിച്ചിരിക്കുന്നു. സമൃദ്ധിയും , പച്ചപ്പും നിറഞ്ഞ ജീവസ്സുറ്റ ലക്ഷണങ്ങളെ വ്യക്തമായി ദർശിക്കാനായ സമ്പന്നതയും സിനിമയിലെ കേവല ദൃശ്യങ്ങളായി മാറ്റിവെയ്ക്കേണ്ടവയായിരുന്നില്ല. കുഴിച്ചു മൂടിയതിനെ വീണ്ടും കാണില്ല എന്ന് പറഞ്ഞവർ നുണയന്മാരാണെന്ന സമ്പന്നയുക്തിയുടെ ജൽപ്പനങ്ങളെ ഉൾകൊള്ളാൻ വംശീയ-രാഷ്ട്രീയ വായനകളെ ആശ്രയിക്കേണ്ടി വന്നേക്കാം. FAUSTA തന്റെ “ഭയത്തിനെതിരെ തീർത്ത പ്രതിരോധങ്ങൾ ഭീതിയുടെ മുളകൾ അവൾക്കുള്ളിൽ സമൃദ്ധമായി കിളിർക്കാൻ പോന്നവയായിരുന്നു. മാജിക്കൽ റിയലിസം പലയിടങ്ങളിൽ എത്തിനോക്കുന്നുണ്ടായിരുന്നു. ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ അവഗണിക്കാനാവാത്ത വിധം ഓർമ്മയിൽ തങ്ങി നിൽക്കുന്നു FAUSTA എന്ന കഥാപാത്രവും അഭിനേത്രിയും.
നമ്മളിൽ പാകിയിട്ടുള്ള ഭീതിയുടെ വിത്തുകൾ പറിച്ചെറിയേണ്ടത് ,ഭീതിയുടെ താഴ്വരകളിലൂടെ അവയ്ക്കൊപ്പം നടന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചാണെന്ന് ഓർമ്മപ്പെടുത്തുന്നു ഈ സിനിമ.

അഭിപ്രായങ്ങൾ പങ്കുവെക്കാൻ

Filed Under: Drama, LatinamericanFest, Musical, Spanish Tagged: Sreedhar

Footer

Disclaimer: Msone is a non-profit initiative. Msone do not support or propogate piracy. It is only a platform for providing Malayalam subtitles to other language films. The site do not share files of movies in any form. If you have any objection about any of the posters uploaded on this site you can reach us on this email: [email protected]