The Photographer of Mauthausen
ദി ഫോട്ടോഗ്രാഫർ ഓഫ് മൗതൗസൻ (2018)

എംസോൺ റിലീസ് – 1812

Download

1924 Downloads

IMDb

6.7/10

രണ്ടാം ലോക മഹായുദ്ധസമയത്ത് മൗതാസനിലെ നാസി കോൺസെൻട്രഷൻ ക്യാമ്പിൽ നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി 2018 ൽ പുറത്തു വന്ന സ്പാനിഷ് സിനിമയാണിത്.
1938 ൽ ഡാന്യൂബ് നദിക്കടുത്തായി ഓസ്ട്രിയയിലെ മൗതാസനിലും ഗുസനിലുമായി നാസികൾ സ്ഥാപിച്ച കോൺസെൻട്രേഷൻ ക്യാമ്പിൽ 1945 വരെയുള്ള ഏഴ് വർഷങ്ങളിലായി ഏകദേശം രണ്ട് ലക്ഷത്തോളം തടവുകാരെ പാർപ്പിച്ചിരുന്നു.ഇതിൽ 120000 ആളുകൾ പട്ടിണിമൂലമോ രോഗങ്ങളാലോ കഠിനമായ ജോലികളാലോ മരിച്ചു.
ഏകദേശം പതിനായിരത്തോളം സ്പാനിഷ് വംശജർ ഇവിടെ തടവിലുണ്ടായിരുന്നു.ഇവരിൽ കൂടുതലും രാക്ഷ്ട്രീയ തടവുകാരായിരുന്നു.ഇത്തരത്തിലുള്ള ഒരു സ്പാനിഷ് തടവുകാരനായ ഫ്രാൻസിസ്ക് ബോഷ് എന്നയാൾ ക്യാമ്പിലെ നാസി ഫോട്ടോഗ്രാഫറുടെ സഹായിയായി ജോലി ചെയ്തുവന്നു,ക്യാമ്പിൽ നടന്നിരുന്ന നാസികളുടെ ക്രൂരതകളുടെ തെളിവായ നെഗറ്റീവ് യാദൃശ്ചികമായി ബോഷ് കാണുകയും അത് ക്യാമ്പിന് പുറത്തെത്തിക്കാൻ ശ്രമിക്കുന്നതുമാണ് സിനിമയുടെ ഇതിവൃത്തം.