എംസോൺ റിലീസ് – 3268

ഭാഷ | സ്പാനിഷ് |
സംവിധാനം | Carlos Sorin |
പരിഭാഷ | ഷിഹാസ് പരുത്തിവിള |
ജോണർ | കോമഡി |
അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച കളിക്കാരനായ ഡീഗോ മറഡോണയുടെ ഒരു കടുത്ത ആരാധകന്റെ കഥയാണ് “ദ റോഡ് ടു സാന്‍ ഡിയേഗോ” യിലൂടെ പ്രേക്ഷകരുടെ മുന്നിലേക്കെത്തുന്നത്. താത്തി ബെനിറ്റെ എന്നാണ് ആ ആരാധകന്റെ പേര്. മറഡോണ അടിച്ച ഗോളുകളുടെ കണക്കുമുതല്‍ മറഡോണയുടെ മക്കളുടെ ജനനസമയത്തെ തൂക്കം പോലും ദേഹത്ത് 10 എന്ന മാന്ത്രികസംഖ്യ പച്ചകുത്തിയ താത്തിക്ക് മനഃപാഠമാണ്. അങ്ങനെയിരിക്കെ ഒരുനാള്‍ കാട്ടില്‍ നിന്നും ഒരു “സമ്മാനം” ലഭിക്കുന്നു. അതേസമയം മറഡോണ ആശുപത്രിയിലാണെന്ന വിവരമറിഞ്ഞ താത്തി, മറഡോണയെ നേരില്‍ കാണാനും സമ്മാനം നല്‍കാനുമായി ജന്മനാട്ടില്‍ നിന്നും ബ്യൂനോസ് ഐറിസിലേക്ക് വണ്ടികയറുന്നതും യാത്രയ്ക്കിടയിലെ അസുലഭനിമിഷങ്ങളുമാണ് ഈ ചിത്രത്തിലുള്ളത്.