The Warning
ദ വാണിംഗ് (2018)

എംസോൺ റിലീസ് – 1285

Download

2004 Downloads

IMDb

5.9/10

ഡേവിഡ്, തന്റെ സുഹൃത്ത് ജോണുമൊത്ത് ആ 24 മണിക്കൂർ പ്രവർത്തിക്കുന്ന കടയിലേക്ക് വന്നത് കുറച്ച് ഐസും പിന്നെ ഷാംപെയിനും വാങ്ങാനായിരുന്നു. ഭാവിയെപ്പറ്റി വിപുലമായ പദ്ധതികളാണ് ഡേവിഡ് ആസൂത്രണം ചെയ്തിരിക്കുന്നത്. ആൻഡ്രിയക്കൊപ്പം പാരീസിലേക്ക് പോകണം, ഈഫൽ ടവറിന് ചുവട്ടിൽ വച്ച് അവളോട് വിവാഹാഭ്യർത്ഥന നടത്തണം….! പക്ഷേ ആ സ്റ്റോറിൽ വച്ച് സംഭവിച്ചത് മറ്റു ചിലതായിരുന്നു. ജോൺ നോക്കി നിൽക്കെ ഒരു കാറിൽ വന്ന അജ്ഞാതൻ ഡേവിഡിനെ വെടിവച്ചു വീഴ്ത്തി. ഗുരുതരമായി പരിക്കേറ്റ ഡേവിഡ് കോമയിലേക്ക് വീണു. ഒരു ഗണിത ശാസ്ത്രജ്ഞനും, ജീനിയസുമായ ജോൺ തന്റെ സുഹൃത്തിന് നേരെ വെടിയുതിർത്തവരെക്കുറിച്ചുള്ള സ്വകാര്യ അന്വേഷണത്തിൽ, സമാനവും നിഗൂഡവുമായ മറ്റ് ചില കൊലപാതകങ്ങളെക്കുറിച്ച് കൂടി മനസിലാക്കുന്നു. ഒരു നൂറ്റാണ്ട് മുൻപ് മുതൽ ഈ കാലം വരെ- എല്ലാം സംഭവിച്ചത് ഈ 24 മണിക്കൂർ സ്റ്റോർ സ്ഥിതി ചെയ്യുന്നിടത്തു തന്നെ…!

അതിനു പിന്നിലെ രഹസ്യങ്ങൾ തേടിച്ചെല്ലുന്ന ജോണിനെ കാത്തിരുന്നത്, ഒരു സംഖ്യാ ശ്രേണിയായിരുന്നു. ആവർത്തിക്കപ്പെടുന്ന കൊലപാതകങ്ങൾക്കും ഗണിതത്തിനും എന്താണ് ബന്ധം ?

പത്ത് വയസുകാരനായ നിക് അവന്റെ അമ്മ ലൂസി തുടങ്ങിയവർ കൂടി കഥയിലേക്ക് വരുന്നതോടെ ചിത്രം കൂടുതൽ ആസ്വാദന ക്ഷമമാകുന്നു.

കടപ്പാട്: Mohan Gopinath