Viva Cuba
വിവ ക്യൂബ (2005)

എംസോൺ റിലീസ് – 1497

Download

313 Downloads

IMDb

6.9/10

Movie

N/A

വിവ ക്യൂബ – മനോഹരമായ കുഞ്ഞുസിനിമ. ഹവാനയിൽ താമസിക്കുന്ന രണ്ട് കുട്ടികൾക്കിടയിൽ വളരുന്ന സുന്ദരവും സത്യസന്ധവുമായ സ്നേഹഗാഥയാണ് വിവ ക്യൂബ. കുട്ടികൾ സ്നേഹത്തിലാണെങ്കിലും അവരുടെ രക്ഷകർത്താക്കൾ അങ്ങനെയായിരുന്നില്ല. തമ്മിൽ കാണാനോ കളിക്കാനോ മിണ്ടാനോ ഒരുപാട് വഴക്കുകേൾക്കേണ്ടി വന്നിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു പ്രത്യേകസാഹചര്യത്തിൽ രണ്ടുപേരും ചേർന്ന് നാടുവിടുകയാണ്. ലക്ഷ്യസ്ഥാനത്തേക്കുള്ള അവരുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. വഴിയിൽ അവർ അഭിമുഖീകരിച്ച പ്രശ്നങ്ങൾ അവരുടെ സുഹൃദ്ബന്ധത്തെ ബാധിച്ചിട്ടുണ്ടാകുമോ? അവരുടെ രക്ഷകർത്താക്കളുടെ മനോനില എന്തായിരിക്കും? മഞ്ഞുരുകുമോ?

കാനസ് ഫിലിം ഫെസ്റ്റിവലിലെ ജൂനിയർ പ്രൈസ് ജേതാവും, ടൊറന്റോ ഇന്റർനാഷണൽ ഫിലിംഫെസ്റ്റിവലിൽ ഔദ്യോഗിക സെലക്ഷനും ലഭിച്ച “വിവ ക്യൂബ” നിങ്ങളുടെ കുട്ടികളുടെ മനസ്സിൽ സുഹൃദ്ബന്ധത്തിന് കൂടുതൽ മാനങ്ങൾ കൈവരിക്കുമെന്ന് തീർച്ചയാണ് ഈ കുഞ്ഞൻ സിനിമ.