Women on the Verge of a Nervous Breakdown
വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (1988)
എംസോൺ റിലീസ് – 2638
ഭാഷ: | സ്പാനിഷ് |
സംവിധാനം: | Pedro Almodóvar |
പരിഭാഷ: | ഡോ. ആശ കൃഷ്ണകുമാർ |
ജോണർ: | കോമഡി, ഡ്രാമ |
1988- ഇൽ പുറത്തിറങ്ങിയ വിമൻ ഓൺ ദ വേർജ് ഓഫ് എ നെർവസ് ബ്രേക്ക്ഡൗൺ (Mujeres al borde de un ataque de nervios) പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ പെഡ്രോ അൽമോഡോവറിന്റെ ബ്ലാക്ക് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു സ്പാനിഷ് ചിത്രമാണ്. തന്നെ ഉപേക്ഷിച്ചു പോയ കാമുകനെ കണ്ടുപിടിച്ച് ചില കാര്യങ്ങൾ ധരിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെടുന്ന പെപ്പാ മാർക്കോസിന്റെ ജീവിതത്തിൽ അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ ഉള്ളടക്കം.
ഈ സിനിമ അൽമോ ഡോവറിന് നിരവധി അവാർഡുകൾ നേടിക്കൊടുക്കുകയും 1988 ലെ അക്കാദമി അവാർഡിൽ നല്ല വിദേശ ചലചിത്ര വിഭാഗത്തിൽ നോമിനേഷൻ നേടുകയും ചെയ്തു.