എംസോൺ റിലീസ് – 3316
ഭാഷ | സ്പാനിഷ് |
സംവിധാനം | Alfonso Cuarón |
പരിഭാഷ | വിഷ്‌ണു പ്രസാദ് |
ജോണർ | ഡ്രാമ |
അൽഫോൺസോ ക്വാറോൺ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ ഒരു സ്പാനിഷ് ചിത്രമാണ് “യി തു മമാ തമ്പിയെൻ“. ഹൂലിയോ, ടെനോച്ച് എന്നീ രണ്ട് കൗമാരക്കാരായ ആൺകുട്ടികൾ ലൂയിസ എന്ന സുന്ദരിയായ സ്ത്രീയോടൊപ്പം ഒരു റോഡ് ട്രിപ്പ് നടത്തുന്ന കഥയാണ് സിനിമ പറയുന്നത്. മൂവരും മെക്സിക്കൻ ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ, അവരുടെ അനുഭവങ്ങൾ, ലൈംഗികത, വ്യക്തിഗത വളർച്ച എന്നിവയൊക്കെ ചർച്ച വിഷയമാകുന്നുണ്ട്. അതേപോലെ ഉറ്റ സുഹൃത്തുക്കളായ ഹൂലിയോയും ടെനോച്ചും ലൂയിസയുമായി അടുത്തിടപഴകുമ്പോൾ അവരുടെ സൗഹൃദം പല രീതിയിലും പരീക്ഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
സിനിമയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ലൈംഗികതയുടെയും, അസഭ്യ വാക്കുകളുടെയും അതിപ്രസരം. സാമൂഹിക മാനദണ്ഡങ്ങളെയും കൺവെൻഷനുകളെയും വെല്ലുവിളിക്കുന്ന കഥാപാത്രങ്ങളുടെ ലൈംഗിക ഉണർവ് നിർഭയമായി സിനിമയിൽ പര്യവേക്ഷണം ചെയ്തിട്ടുണ്ട്.
വളരെ നിരൂപക പ്രശംസയോടൊപ്പം, മെക്സിക്കോയിലും അന്താരാഷ്ട്ര തലത്തിലും വാണിജ്യ വിജയം നേടാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. അക്കാഡമി അവാർഡുകളിൽ മികച്ച ഒറിജിനൽ തിരക്കഥയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും, ലോകമെമ്പാടുമുള്ള ചലച്ചിത്രമേളകളിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
അഭിപ്രായങ്ങൾ പങ്കുവെക്കാൻ