Supa Modo
സൂപ്പാ മോഡോ (2018)

എംസോൺ റിലീസ് – 2163

ഭാഷ: സ്വാഹിലി
സംവിധാനം: Likarion Wainaina
പരിഭാഷ: ശ്രീധർ എംസോൺ
ജോണർ: ഡ്രാമ
Download

404 Downloads

IMDb

7.2/10

Movie

N/A

കെനിയയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന ജോ എന്ന് വിളിക്കുന്ന ജോവാനക്ക് രോഗം ഭേദമാക്കാനാകില്ലെന്നും (ഏതാണെന്ന് പറയുന്നില്ല) കൂടിവന്നാൽ രണ്ടുമാസം മാത്രമേ ബാക്കിയുള്ളൂ എന്നും ഡോക്ടർ അവളുടെ അമ്മയെ അറിയിക്കുന്നു. ഈ സത്യം മറച്ച് വെച്ച് എങ്ങനേയും കുഞ്ഞിന്റെ അവസാന ദിവസങ്ങൾ കുടുംബത്തോടൊപ്പം വേണമെന്ന് ആഗ്രഹിച്ച് ആ അമ്മ അവളെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക്. ജോയുടെ ചേച്ചി മ്വിക്സ് ആകട്ടെ അവളെ സന്തോഷിപ്പിക്കാൻ ഏതറ്റം വരെ പോകാനും തയ്യാറാണ്
ജാക്കി ചാൻ ബ്രൂസ്‌ ലി പടങ്ങളുടെയും സൂപ്പർഹീറോ സിനിമകളുടെയും കടുത്ത ആരാധികയായ ജോ സ്വയം Supa Modo എന്നൊരു സൂപ്പർഹീറോ ആയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. അവളുടെ ആഗ്രഹം സാക്ഷാത്കരിക്കാൻ ആ നാട്ടുകാരെല്ലാവരും ഒത്തുചേർന്ന് അവൾ supa modo ആയി അഭിനയിക്കുന്ന ഒരു സിനിമ എടുക്കാൻ തുടങ്ങുകയാണ്.
Escapism എത്രമാത്രം ശക്തിയേറിയ ഒരു സംഗതിയാണെന്നു കാണിച്ച് തരുന്ന ഒരു ചിത്രമാണിത്. ഇപ്പോഴത്തെ ഒരു ഭാഷയിൽ പറഞ്ഞാൽ “നന്മമരം സിനിമ” എന്ന് വിലയിരുത്താമെങ്കിലും വളരെ നിഷ്കപടമായ ഒരു കഥ പറയുന്ന ഒരു കൊച്ചു ചിത്രമാണ്.