എം-സോണ്‍ റിലീസ് – 252
ഭാഷ | സ്വീഡിഷ് |
സംവിധാനം | Ruben Östlund |
പരിഭാഷ | ജയേഷ് കെ |
ജോണർ | കോമഡി, ഡ്രാമ |
2014 കാൻ ഫെസ്റ്റിൽ പ്രത്യേക ജൂറി അവാർഡും, സ്വീഡിഷ് ഗവ. ഔദ്യോഗിക ഓസ്കാർ നോമിനേഷനും നേടിയ ചിത്രം. തിരക്കഥയിലും ഛായാഗ്രഹണത്തിലും ലോക ശ്രദ്ധ നേടിയിട്ടുണ്ട് ഈ ചിത്രം.
അൽപ്സ് പർവ്വതനിരകളിലേക്ക് ഉല്ലാസയാത്രയ്ക്ക് പോകുന്ന ഒരു നാലംഗ കുടുംബത്തിന്റെ ഒരാഴ്ചക്കാലത്തെ ജീവിതമാണ് ഒരു ഫാമിലി സറ്റയർ രൂപത്തിൽ ഈ സിനിമ അവതരിപ്പിക്കുന്നത്. ഇതൊരു ‘കുടുംബചിത്ര’മാണ് നൂൽപാലങ്ങളിൽ കെട്ടിയുറപ്പിക്കുന്ന കുടുംബബന്ധങ്ങളുടെയും അതിന്റെ നിസ്സാരതയേയും വൈകിരകതയും ചിത്രം സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ട്. തോമസിന്റെയും എബ്ബയുടെയും ദാമ്പത്യത്തിലേക്ക് കടന്ന് വരുന്നത് നിസ്സാരമെന്ന് തോന്നിക്കുന്ന ഒരു പ്രശ്നമാണ്. അത് പക്ഷേ ഒരു ‘ഹിമപാത’ മെന്ന പോലെ ആ കുടുംബത്തെ വേട്ടയാടുന്നു. ഭാര്യയിൽ നിന്ന് ഭർത്താവിലേക്ക് അവരിൽ നിന്ന് കുട്ടികളിലേക്ക്… പിന്നെയത് മറ്റുള്ളവരിലേക്ക്…!